കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു!! 8 പേർ രോഗമുക്തരായി!!

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം 306 ആയി. 8 പേർ രോഗമുക്തി നേടി.

corona1-1583

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.

ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

വിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫുംവിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫും

രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനംരാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനം

'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്'പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ്'; കോൺഗ്രസിൽ പോര്!! ശബരീനാഥിനെതിരെ വാളെടുത്ത് യൂത്ത് കോൺഗ്രസ്

English summary
11 more Covid case confirmed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X