ബിജുമേനോന്റെ സിനിമ ലോക്കേഷനിലെ മതില്‍ ഇടിഞ്ഞു; 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പയ്യോളി ഗവ. ഹൈസ്‌കൂളിലെ മതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചയൂണ് സമയത്ത് ഷൂട്ടിങ് കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ മതിലില്‍ കയറി നിന്നപ്പോള്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
കോഴിക്കോട്: സിനിമ ഷൂട്ടിങ് ലോക്കേഷനില്‍ മതില്‍ ഇടിഞ്ഞ് വീണു. കോഴിക്കോട് പയ്യോളിക്കടുത്താണ് സംഭവം. മതില്‍ ഇടിഞ്ഞ് വീണ് പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പയ്യോളി ഗവ. ഹൈസ്‌കൂളിലെ മതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചയൂണ് സമയത്ത് ഷൂട്ടിങ് കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ മതിലില്‍ കയറി നിന്നപ്പോള്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

ബിജുമേനോന്റെ രക്ഷാധികാരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മേലടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആരുടെ പരിക്കും ഗുരുതരമല്ല.

Click it and Unblock the Notifications