ബാര്‍ അനുവദിക്കാന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കൈക്കൂലി ചോദിച്ചു; 11 പേര്‍ക്ക് കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: ബാര്‍ അനുവദിക്കാന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കൈക്കൂലി ചോദിച്ചത് ഒന്നേകാല്‍ ലക്ഷം രൂപ. നിരവധി ബാറുകളുള്ള ഒരു സ്വകാര്യ ഗ്രൂപ്പാണ് പുതിയ ബാറിന്റെ അനുമതിക്കായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. സംഭവം വിവാദമായതോടെ എക്സൈസ് ആസ്ഥാനത്തുള്ള ബാര്‍ വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും കമ്മീഷണര്‍ സ്ഥലംമാറ്റി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
പരാതിയുമായി സ്വകാര്യവ്യക്തി ആദ്യം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനേയും പിന്നീട് എക്സൈസ് കമ്മിഷണറേയും സമീപിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ അഭ്യന്തര വിജിലന്‍സ് വിഭാഗത്തോട് ആന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്പി,ആര് രാമചന്ദ്രന് നായരെ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടിയ്ക്ക് ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അബ്കാരി സെക്ഷനിലെ മൂന്നുപേരടക്കം പതിനൊന്നുപേരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥന് കോഴ ചോദിച്ചതിന്റെ പേരിലാണ് പതിനൊന്ന് പേര്‍ക്ക് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിച്ചുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications