കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ അനുവദിക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ചോദിച്ചു; 11 പേര്‍ക്ക് കൂട്ട സ്ഥലംമാറ്റം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ അനുവദിക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ചോദിച്ചത് ഒന്നേകാല്‍ ലക്ഷം രൂപ. നിരവധി ബാറുകളുള്ള ഒരു സ്വകാര്യ ഗ്രൂപ്പാണ് പുതിയ ബാറിന്റെ അനുമതിക്കായി എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. സംഭവം വിവാദമായതോടെ എക്‌സൈസ് ആസ്ഥാനത്തുള്ള ബാര്‍ വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും കമ്മീഷണര്‍ സ്ഥലംമാറ്റി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

പരാതിയുമായി സ്വകാര്യവ്യക്തി ആദ്യം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനേയും പിന്നീട് എക്‌സൈസ് കമ്മിഷണറേയും സമീപിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ അഭ്യന്തര വിജിലന്‍സ് വിഭാഗത്തോട് ആന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്പി,ആര്‍ രാമചന്ദ്രന്‍ നായരെ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടിയ്ക്ക് ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Bar

അബ്കാരി സെക്ഷനിലെ മൂന്നുപേരടക്കം പതിനൊന്നുപേരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്‍ കോഴ ചോദിച്ചതിന്റെ പേരിലാണ് പതിനൊന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിച്ചുണ്ട്.

English summary
11 transfered for seeking bribe to allow bar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X