12 വയസുകാരി ഗർഭിണിയായി; കോട്ടയത്ത് 11 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
കോട്ടയം: പന്ത്രണ്ട് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പതിനൊന്നുകാരനെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് ചുമത്തി. കോട്ടയം ജില്ലയിലാണ് സംഭവം. സ്കൂളില്‍ വെച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ വെച്ച് ഗര്‍ഭം അലസുകയും ചെയ്തു. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് പീഡനം നടന്ന കാര്യം മനസ്സിലാക്കുന്നത്.
ഇതേ തുടര്‍ന്ന് ബന്ധുവായ പതിന്നൊന്നുകാരനെതിരെ കേസ് എടുക്കുകയായിരുന്നു. അടുത്ത ബന്ധുക്കളായ ഇരുവരം ഒരുവീട്ടിലാണ് കഴിയുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നാണ് സംശയം. ചാപിള്ളയായി പുറത്തുവന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് ആരെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.

പതിനൊന്ന് വയസ്സുകാരന്‍ തന്നെയാണോ കുറ്റക്കാരന്‍ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്. പതിനൊന്നുകാരനെ ഡിഎൻഎ പരിശോധനക്ക് ഉടൻ വിധേയനാക്കും. കോട്ടയം പോലീസിന്‍റെ സഹകരണത്തോടെ ഇടുക്കി പോലീസായിരിക്കും കേസ് അന്വേഷിക്കുക.












Click it and Unblock the Notifications