Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ആറാം ക്ലാസുകാരന് ദാരുണാന്ത്യം! കൈ കഴുകാൻ പോകവേ ക്രിക്കറ്റ് ബാറ്റ് തലയിൽ തട്ടി മരണം!

ആലപ്പുഴ: വയനാട്ടിലെ ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ക്ലാസില്‍ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ദാരുണമായി മരണപ്പെട്ടു. ചാരുമ്മൂട് പുതുപ്പളളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് ആണ് മരണപ്പെട്ടത്. 11 വയസ്സായിരുന്നു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിന് വേണ്ടി പൈപ്പിന് സമീപത്തേക്ക് പോവുകയായിരുന്നു നവനീത്. ഈ സമയത്ത് മൈതാനത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഈ കുട്ടികളുടെ കയ്യില്‍ നിന്ന് ബാറ്റ് തെറിച്ച് പോയി നവനീതിന്റെ കഴുത്തിന് പിറകില്‍ ഇടിക്കുകയായിരുന്നു.

death

അടിയേറ്റ ഉടനെ നവനീത് ബോധരഹിതനായി വീണു. കുട്ടിയെ ഉടനെ തന്നെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. സ്‌കൂളിന് അടുത്ത് തന്നെ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ട് പോയത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്‍പേ തന്നെ നവനീത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്തരികമായ പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നവനീതിന് പുറമേ ക്ഷതം ഇല്ലെന്ന് കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി. നവനീതിന്റെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+