'ഭാര്യ' പുറത്തു പോയപ്പോള്‍ 11 കാരിയായ സഹോദരിയെ പീഡിപ്പിച്ചു!! 21കാരന്‍ അറസ്റ്റില്‍

  • By: Sooraj
Subscribe to Oneindia Malayalam

നെടുങ്കണ്ടം: ഭാര്യയെപ്പോലെ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ സഹോദരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുകുംവയല്‍ കോടാലിക്കവലയില്‍ എട്ടാനിയില്‍ കിഷോറിനെയാണ് (21) പോലീസ് അറസ്റ്റ് ചെയ്തത്.

സുകുമാരന്റെ ശബ്ദമായി തുടങ്ങി...മണിക്കൊപ്പം കസറി!! ഒടുവില്‍ ആരുമറിയാതെ സാജന്‍ പോയി!!

1

രണ്ടാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ നിന്നു പുറത്തുപോയപ്പോള്‍ 11 കാരിയെ കിഷോര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂളില്‍ വച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങില്‍ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

2

കിഷോറും യുവതിയും കുറച്ചു വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കിഷോറും യുവതിയും തമ്മില്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട യുവതിയുടെ സഹോദരി കുറച്ചു നാളുകളായി ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ കിഷോറിനെ റിമാന്‍ഡ് ചെയ്തു.

English summary
11 year old girl raped by sister's husband.
Please Wait while comments are loading...