വയനാട്ടിൽ കൊടും ക്രൂരത... ബാലികയെ മദ്യം നൽകി അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു!
വയനാട്: ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. വയനാട്ടിലാണ് സംഭവം. കുട്ടിയുടെ അച്ഛനടക്കം നിരവധിപേരാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം ശരിയല്ലെന്നും കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിക്കണമെന്നും നേരത്തെത്തന്നെ ചൈല്‍ഡ്‌ലൈന്‍ അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് ചെവികൊള്ളാൻ കുട്ടിയുടെ ബന്ധുക്കൾ തയ്യാറായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. രണ്ട് വർഷം മുമ്പാണ് വീട്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടത്. ഈ നിർദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്നാണ് ആക്ഷേപം.

പതിനൊന്നുകാരിയാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മേപ്പാടി പൊലീസ് ഉടന്‍ കേസെടുക്കും. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും പ്രതികളാകുമെന്ന് പോലീസ് അറിയിച്ചിതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications