കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതിയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍; 4 ഉദ്യോഗസ്ഥരടക്കം 114 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷ മാവുന്നു. ഇന്ന് മാത്രം 114 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 363 പേരിലാണ് ഇന്ന് പരിശോധന നടത്തിയത്. അതില്‍ 114 പേര്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 തടവുകാരും 4 ഉദ്യോഗസ്ഥരുമാണ്. ഇന്നത്തെ പരിശോധന ഫലം കൂടി കണക്കാക്കുമ്പോള്‍ പൂജപ്പുരയില്‍ ഇതുവരേയും വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 477 ആവും.

ഞായറാഴ്ച്ച ഇവിടെ കൊവിഡ് ബാധിച്ച് ഒരു തടവുകാരന്‍ മരണപ്പെട്ടിരുന്നു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. മരണപ്പെടുന്നതിനും നാല് ദിവസം മുമ്പായിരുന്നു മണികണ്ഠന് കൊവിഡ് സ്ഥിരീകരിക്കുന്നത. ഇദ്ദേഹത്തിന് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

corona

ദേഹാസ്വാസ്യം അനുഭവപ്പെടുകയും കുഴഞ്ഞ വീഴുകയായുമായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് രോഗത്തിന്റെ ഉരവിടം വ്യക്തമായിട്ടില്ല.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 114 പേരടക്കം സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

കേരളം ബഹുദൂരം മുന്നിൽ, സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കികേരളം ബഹുദൂരം മുന്നിൽ, സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

ബിഹാറില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍; സിപിഐക്കും ആര്‍എല്‍സ്പിക്കും നല്‍കണം, ധാരണകള്‍ ഇങ്ങനെബിഹാറില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍; സിപിഐക്കും ആര്‍എല്‍സ്പിക്കും നല്‍കണം, ധാരണകള്‍ ഇങ്ങനെ

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഇന്ന് 1725 പേര്‍ക്ക് രോഗം, 1572 പേര്‍ക്കും സമ്പര്‍ക്കം വഴികേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഇന്ന് 1725 പേര്‍ക്ക് രോഗം, 1572 പേര്‍ക്കും സമ്പര്‍ക്കം വഴി

English summary
110 inmates including 144 people confirmed covid-19 in poojappura central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X