കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലിടം നേടാന്‍ 1111 വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം പാടാന്‍ ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ചരിത്രത്തിലിടം നേടാന്‍ 1111 വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം പാടാന്‍ ഒരുങ്ങുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് വെള്ളിക്കോത്ത് സംഭാവന നല്‍കിയ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി കേളു നായര്‍ എന്നിവരുടെ കൃതികളാണ് റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ ആലപിക്കുന്നത്. പി.യുടെ അമ്മയെന്ന കവിതയും, കേളുനായരുടെ സ്മരിപ്പിന്‍ ഭാരതീയരെ എന്ന ദേശഭക്തി ഗീതവുമാണ് 1000 ല്‍പരം കണ്ഠങ്ങളില്‍ നിന്ന് ഒരേ സമയം ഉയരുന്നത്.

ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടൽ വിജയകരം: ടിപി രാമകൃഷ്ണൻആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടൽ വിജയകരം: ടിപി രാമകൃഷ്ണൻ

പ്രശസ്ത സംഗീതജ്ഞനും സ്‌കൂളിലെ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളാണ് പാട്ടുപാടി ചരിത്രം തിരുത്താന്‍ ഒരുങ്ങുന്നത്. ഫൗമിയ സലിം, ഐകെ അനുശ്രീ, ആവണി മോഹന്‍, എം. രാംപ്രസാദ്, എസ്. പത്മപ്രിയ, അദ്വൈത് ധനഞ്ജയന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ദേശഗീതിക-2018ന് നേതൃത്വം നല്‍കുന്നത്.

kasarcode

വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് പരിശീലകന്‍. 26ന് രാവിലെ 9.45നാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. മുന്നോടിയായി വിഷ്ണുഭട്ട് വന്ദനശ്ലോകം ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. പ്രകാശ്കുമാര്‍, സ്‌കൂള്‍ ലീഡര്‍ അനുശ്രീക്ക് ഹാര്‍മോണിയം കൈമാറിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വൈക്കം നരേന്ദ്രബാബു (വയലിന്‍), ടി.കെ. വാസുദേവ (മൃദംഗം), കൃഷ്ണന്‍ കൊല്ലമ്പാറ (ഓടക്കുഴല്‍), കൃഷ്ണകുമാര്‍ നീലേശ്വരം (കീബോര്‍ഡ്), മടിക്കൈ ഉണ്ണികൃഷ്ണന്‍, സുധാകരന്‍ അടോട്ട്, സി.പി. വത്സരാജ് (തബല), പി.പി. രത്‌നാകരന്‍ (ഇലത്താളം) എന്നിവരാണ് പക്കമേളം ഒരുക്കുന്നത്. ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്റെ ചിത്രപ്രദര്‍ശനവുമുണ്ടാകും.

English summary
1111 students are ready to sing patriotic song
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X