കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് തലമുറകള്‍ കണ്ട ചിന്നമ്മു യാത്രയായി

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്ത്രീകളില്‍ ഒരാളായ ചിന്നമ്മു റാന്നിയില്‍ അന്തരിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം ചിന്നമ്മുവിന്റെ വയസ്സ് 115 ആണ്. എന്നാല്‍ ചിന്നമ്മു അവകാശപ്പെട്ടിരുന്നത് തനിക്ക് 130 വയസ്സുണ്ടെന്നാണ്.

പ്രായം തളര്‍ത്താതെ 115 വര്‍ഷങ്ങള്‍ ഈ അമ്മ ഭൂമിയില്‍ ജീവിച്ചു. മക്കളും മരുമക്കളും അവരുടെ മക്കളും ആയി അഞ്ച് തലമുറകളെ കണ്ട്, ലാളിച്ച് കൊതി തീര്‍ന്നാണ് ചിന്നമ്മു യാത്രയായത്. കഴിഞ്ഞ വയോജന ദിനത്തില്‍ (2013 ഒക്ടോബര്‍ 1) ചിന്നമ്മുവിനെ നാട്ടുകര്‍ ആദരിച്ചിരുന്നു. ചിന്നമ്മു ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ആളുകളില്‍ ഒരാളാകാന്‍ ഇടയുണ്ടെന്നാണ് ആദരിക്കല്‍ ചടങ്ങില്‍ വില്ലേജ് അധികൃതര്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥ പ്രായം കണ്ടെത്താന്‍ സര്‍ക്കാര്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

Ranny Map

ഭര്‍ത്താവ് ഭദ്രനൊപ്പമാണ് ചിന്നമ്മു റാന്നിയില്‍ എത്തിയത്. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു അത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്നമ്മുവിനെ തനിച്ചാക്കി ഭദ്രന്‍ യാത്രയായിരുന്നു. പിന്നെ മക്കളും മരുമക്കളും ഒക്കെ ഒന്നിച്ചുള്ള ജീവിതം. ചെറിയ കുടുംബമൊന്നമല്ല ചിന്നമ്മുവിന്റേത്. ഭദ്രന്‍-ചിന്നമ്മു ദമ്പതികളില്‍ നിന്ന് ഇഴ പിരിഞ്ഞ് ഇപ്പോള്‍ 140 അംഗങ്ങളുള്ള ഒരു കുടുംബ വൃക്ഷമുണ്ട്.

പ്രായാധിക്യം കൊണ്ടുള്ള അവശതകളായിരുന്നു മരണ കാരണം എന്ന് ബന്ധുക്കള്‍ അറിയിച്ചു. 2013 ഒക്ടോബര്‍ 4 നാണ് ചിന്നമ്മു മരിച്ചത്.

English summary
A 115-year-old woman, one of the oldest persons in the state who had seen five generations, died in high range Ranni in the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X