കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 118 കോടിയുടെ വികസന പദ്ധതി; രൂപരേഖ സമര്‍പ്പിച്ചു
കോഴിക്കോട്: ജില്ലയുടെ വികസന മുറ്റേത്തിന് വിവിധ മേഖലകളിലായി 118,20,85,000 രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങളുമായി ജില്ലാ പഞ്ചായത്ത് ഗ്രാമസഭ. ഉല്‍പ്പാദന മേഖലയ്ക്കും പശ്ചാത്തല വികസനത്തിനും സാമൂഹ്യവികസന പദ്ധതികള്‍ക്കും ഉയര്‍ന്ന പരിഗണനയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി നല്‍കിയിരിക്കുന്നത്.
ബ്ലോക്കടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അടുത്ത ഒരു വര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്താണ് യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഗ്രൂപ്പില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഗ്രൂപ്പ് കവീനര്‍മാര്‍ ഗ്രാമസഭ മുന്‍പാകെ അവതരിപ്പിക്കുകയായിരുന്നു.

നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. 2018-19 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് കരട് നിര്‍ദേശങ്ങളുടെ അവതരണം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് മാസ്റ്റര്‍ നടത്തി. ജില്ലാ ആസൂത്രണണ സമിതി ഉപാദ്ധ്യക്ഷന്‍ പ്രൊഫ. കെ.ശ്രീധരന്‍ ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി.ഫിലിപ്പ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി.ടി പ്രസാദ് നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications