• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ്!! സമ്പർക്കത്തിലൂടെ 971 പേർക്ക് രോഗം! 7 മരണം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 79 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 66 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 125 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1234 പേർക്കാണ് രോഗമുക്തി. സംസ്ഥാനത്ത് ഏഴ് കൊവിഡ് മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ-തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂർ 86, പാലക്കാട് 4,1 മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 61, കാസർകോട് 128.

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    രോഗമുക്തി നേടിയത്-തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ഇടുക്കി 58, കോട്ടയം 47, ആലപ്പുഴ 60, എറണാകുളം 35,

    തൃശൂർ 51, പാലക്കാട് 13, മലപ്പുറം 77 ,കോഴിക്കോട് 72, വയനാട് 40, കണ്ണൂർ 53, കാസർകോട് 105.

    കഴിഞ്ഞ 24 മണിക്കൂറിനകം 25306 സാമ്പിളുകളാണ് പരിശോധിച്ചത്. 147024 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു വരെ ആകെ 417939 സാമ്പിളുകള്‍ പരിശോധിച്ചു. ഇത് കൂടാതെ സെന്റിനല്‍ സര്‍വ്വൈലന്‍സ് ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 100614 സ്മ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 515 ആയി.

    English summary
    1195 covid cases confirmed in kerala today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X