ഫേസ്ബുക് വഴി പരിചയം സ്ഥാപിച്ചെടുത്ത് അധ്യാപികയില്‍ നിന്നും 12.5 ലക്ഷം രൂപ തട്ടിയെടുത്തു
കാസര്‍കോട്: ഫെയ്സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചു സ്വകാര്യ സ്കൂള്‍ അധ്യാപികയില്‍ നിന്നു 12.5 ലക്ഷം രൂപ അതിവിദഗ്ധമായി തട്ടിയെടുത്തു. ഓണ്‍ലൈനില്‍ മൂന്നു കോടി രൂപ സമ്മാനം അടിച്ചുവെന്നു വിശ്വസിപ്പിച്ചാണ് ബന്തടുക്ക പടുപ്പിലെ അധ്യാപികയുടെ പണം ആറുതവണകളായി തട്ടിയത്.
മിഠായിത്തെരുവ് നവീകരണം; ഗതാഗതം കോര്പ്പറേഷന് കൗണ്‍സില്‍ തീരുമാനിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
ഡല്‍ഹി കേന്ദ്രമാക്കിയ വന്‍കിട സൈബര്‍ തട്ടിപ്പുസംഘത്തിന്റെ കെണിയാണിതെന്നാണ് സൂചന. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ജോണ്‍ ബ്ലാന്‍ക് പൗണ്ട് എന്നയാളാണ് പണം തട്ടിയെടുത്തത്. ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നവംബര്‍ 17ന് ആണ് ഇയാളും അധ്യാപികയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്നു വാട്സാപ് നമ്പര്‍ നല്‍കുകയും അതുവഴി ചാറ്റ് തുടരുകയും ചെയ്തു. പിന്നീട് 35,000 പൗണ്ട് മൂല്യമുള്ള സമ്മാനം അടിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവായി റിസര്‍വ് ബാങ്കിന്റെ പേരിലുള്ള ഇമെയില്‍ ഐഡിയില്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് അയയ്ക്കുകയും ചെയ്തു. വിശ്വാസം ഉറപ്പിച്ചു കമ്പനിയില്‍ നിന്ന് 50 കിലോ തൂക്കമുള്ള പായ്ക്കറ്റാണ് സമ്മാനമായി അയച്ചതെന്നും ഇതിന്റെ നികുതി അടയ്ക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അധ്യാപികയോടു പണം ആവശ്യപ്പെട്ടത്. 30,000 രൂപ ആദ്യം ആവശ്യപ്പെട്ടു.

പിന്നാലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് അക്കൗണ്ട് നമ്പര്‍ നല്കി. ഇതിലേക്കാണു പണം നിക്ഷേപിച്ചത്. പിന്നീട് 85,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതും ചെയ്തപ്പോള്‍ നാലു തവണകളായി 11,32,000 രൂപ കൂടി നിക്ഷേപിച്ചു. ഒടുവില്‍ 11,35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു സംശയം തോന്നിയത്. ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പണമെല്ലാം പിന്‍വലിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നു കണ്ടെത്തി. എടിഎം വഴിയാണ് കൂടുതലും പണം പിന്‍വലിച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി തുക ട്രാന്സാക്ഷന് നടത്തിയിട്ടുമുണ്ട്. തുക പിന്‍വലിച്ച എടിഎമ്മുകളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി. ആദൂര്‍ സിഐ എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വഷിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications