കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ; ആര്‍ക്കും രോഗമുക്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ -5, മലപ്പുറം- 3, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.
വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരേയും സംസ്ഥാനത്ത് 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 72000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രമായി 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46958 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 45527 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്.കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തും കോട്ടയത്ത് കോരിത്തോട് പഞ്ചായത്ത് എന്നിവയെയാണ് പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടുകളാക്കി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെനന് മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ഇന്ന് സംസ്ഥാനത്ത് 1297 സാമ്പിളുകളാണ് പരിശോധിച്ചത്. ബ്രോക്ക് ചെയ്ന്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. അതിന്റെ സൂചനയാണ് ഇന്നത്തെ ഫലം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിത്തു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തിചേര്‍ന്നതോടെ പ്രിതീക്ഷിച്ച പോലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കിത്തലൂടെ രോഗം പടര്‍ന്നവരുടെ എണ്ണം പരിമിതമാണ്. പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനുള്ളവര്‍ തുടങ്ങിയ രോഗ സാധ്യതയുള്ളവരെ പരിശോധിക്കുന്നത് രോഗ ബാധ എത്രത്തോളം സമൂഹത്തില്‍ നില്‍ക്കുന്നുണ്ടെന്ന് മനസിലാക്കാൊണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കൊവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും മിഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications