സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞു, വീട് തുരന്നത് 15 അടിയോളം
കാഞ്ഞിരപ്പള്ളി: വീട്ടില്‍ നിധിയുണ്ടെന്ന് സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് പറഞ്ഞതിന് പിന്നാലെ 15 അടിയോളം വീടിനുള്ളില്‍ കുഴിച്ചു നോക്കി. സംഭവത്തില്‍ അമ്മയും മകനും ഉള്‍പ്പടെ 12 പേരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കപ്പാട് പുന്നച്ചുവടിന് സമീപത്തുള്ള വീട്ടിലാണ് സംഭവം.
വീടിനുള്ളില്‍ മൂന്ന് കിടങ്ങുകളാണ് ഇവര്‍ തീര്‍ത്തിരുന്നത്. പാലക്കാട്, എറണാകുളം, കണ്ണൂര്‍, മലപ്പുറം, ചാവക്കാട് എന്നീ പ്രദേശങ്ങളിലെ സ്വദേശികളാണ് കുഴിയെടുക്കുന്നതിന് എത്തിയിരുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വീട്ടില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടക്കുന്നു എന്ന രഹസ്യപരാതിയെ തുടര്‍ന്ന് വീടും പരിസരവും ഏറെ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അന്യസംസ്ഥാനത്ത് നിന്നും മന്ത്രവാദം നടത്തുന്നതിന് വീട്ടിലേക്ക് ആളുകള്‍ എത്തുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രി കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് അമ്മയും മകനും അടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. വീട്ടിലും പരിസരത്തുമായി ഹൈന്ദവ, ക്രിസ്ത്യന്‍ ആരാധനാമൂര്‍ത്തികളെ സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിധി കണ്ടെത്താന്‍ വേണ്ടിയാണ് വീടിനുള്ളില്‍ കുഴിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 15 അടി താഴ്ചയില്‍ മൂന്ന് തുരുത്തുകയാണ് നിര്‍മ്മിച്ചത്. ഇതിലേക്ക് ഇറങ്ങുന്നതിനായി സ്‌പോട്ട് ലൈറ്റുകളും ഓക്‌സിജന്‍ മാസ്‌ക്കുകളും ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications