കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളക്കെട്ട് മാറിയില്ല; റദ്ദാക്കിയത് 12 തീവണ്ടികൾ, ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ഓടി തുടങ്ങിയില്ല

Google Oneindia Malayalam News

കോഴിക്കോട്: വെള്ളക്കെട്ടും മഴയും കാരണം തിങ്കളാഴ്ചയും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. തൃശൂർ-കണ്ണൂർ, കോഴിക്കോട്-തൃശൂർ, തൃശൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം പാതയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാത്തതിനാല്‍ കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.

<strong>റോബസ്റ്റ് ട്രെൻഡ് മാറി... ഇനി പുഴുങ്ങിയ മുട്ട; രണ്ടെണ്ണത്തിന് 1700 രൂപ, പണക്കാരന്റെ വീട്ടിലെ കോഴിയോയെന്ന് ജനം!</strong>റോബസ്റ്റ് ട്രെൻഡ് മാറി... ഇനി പുഴുങ്ങിയ മുട്ട; രണ്ടെണ്ണത്തിന് 1700 രൂപ, പണക്കാരന്റെ വീട്ടിലെ കോഴിയോയെന്ന് ജനം!

രുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരുമെന്നാണ് റെയിൽവെ അധികൃതർ അറിയിക്കുന്നത്. തിരുവനന്തപുരം-കോര്‍ബ(22648) എക്‌സ്പ്രസും തിങ്കളാഴ്ച സര്‍വീസ് നടത്തും. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352) കോയമ്പത്തൂരില്‍നിന്നും എറണാകുളം-പട്ന എക്‌സ്പ്രസ് (22643) ഈറോഡ് നിന്നും , കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) തിങ്കളാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവില്‍നിന്നും യാത്ര തുടരും.

റദ്ദാക്കിയത് 12 ട്രെയിനുകൾ

റദ്ദാക്കിയത് 12 ട്രെയിനുകൾ


12 ട്രെയിനുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. എറണാകുളം-പുണെ പൂര്‍ണ എക്‌സ്പ്രസ്(11098), കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ (7116), ഓഖ-എറണാകുളം എക്‌സ്പ്രസ് (16337) ,ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521), ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ് (22645), ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ് (13351), തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603), കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ (56664), തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663), കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16308), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305) തുടങ്ങിയ തീവണ്ടികളാണ് റദ്ദാക്കിയിരിക്കുന്നത്.

78 മരണം

78 മരണം


അതേസമയം ഞായറാഴ്ച മലപ്പുറത്തും വയനാടും ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ വീതവും തൃശൂർ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഒരാൾ വീതവും മഴക്കെടുതിയിൽ മരിച്ചിരുന്നു. ഇതോടെ പ്രളയക്കെടുതിയിലെ മരണം 78 ആയി.

2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ

2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 77,688 കുടുംബങ്ങളിലെ 2,47,219 പേർ. 286 വീടുകൾ പൂർണമായും തകർന്നെന്നാണ് റിപ്പോർട്ട്. അതേസമയം 2966 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ ഏറ്റവും കൂടുതൽ ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലുള്ളവരാണ്.

മഴയുടെ ശക്തി കുറയും

മഴയുടെ ശക്തി കുറയും


വരും ദിവസങ്ങളിൽ മഴയുണ്ടാകുമെങ്കിലും ശക്തി കുറയാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നത് കണക്കിലെടുത്ത് 16 വരെ കനത്ത ജാഗ്രത തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.

കവളപ്പാറയിൽ 13 മരണം

കവളപ്പാറയിൽ 13 മരണം

ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയിൽ 7 പേരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. പ്രളയത്തിലും ഉരുൾപൊട്ടലിലും സർക്കാർ‌ സ്ഥിരീകരിച്ചിരിക്കുന്ന മരണം 72 ആണ്. എൽ 78 പേർ മരണപ്പെട്ടെന്നാണ് സൂചന. മലപ്പുറം കവളപ്പാറയിൽ മൊത്തം മരണം 13 ആയി.

കെഎസ്ആർടിസ് സർവീസ്

കെഎസ്ആർടിസ് സർവീസ്

മഴ കുറഞ്ഞതോടെ കെഎസ്ആർടിസി ഭൂരിഭാഗം ദീർഘദൂര സർവീസുകളും പുനഃസ്ഥാപിച്ചു. ട്രെയിൻ സർവീസുകൾ ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളെല്ലാം പ്രവർത്തന സജ്ജമാണ്. വാമാന സർവ്വീസുകൾ സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റെഡ് അലേർട്ട് പിൻവലിച്ചു

റെഡ് അലേർട്ട് പിൻവലിച്ചു

അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാല്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
12 train cancelled in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X