12 വയസ്സുകാരൻ അച്ഛനായി... !!! സംഭവം കൊച്ചിയിൽ...അമ്മയ്ക്ക് 16 വയസ്സ് !!
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 16കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്.

ഏതാനും മാസങ്ങൾക്ക് മുന്പാണ് 16കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായത്.

ചില ആണ്‍കുട്ടികളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അണ്ഡോല്‍പാദന ശേഷി ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍്മാര്‍ പറയുന്നു. പ്രികോഷ്യസ് പ്രൂബേര്‍ട്ടി എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

ഇത് വരെ മുംബൈ സ്വദേശിയായ 13 വയസ്സുകാരനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍. 12 വയസ്സുള്ള ആണ്‍കുട്ടി അച്ഛനായതായി ഇത് വരെ മറ്റെങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

12 വയസ്സുകാരന്റെ ഡിഎന്‍എ പരിശോധന നടത്തി.ഇതിൽ നിന്നാണ് 12കാരൻ തന്നെയാണ് കുഞ്ഞിന്റെ അച്ഛനെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയേയും വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയയാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആണ്‍കുട്ടിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പക്ഷേ പ്രതിയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

എറണാകുളത്തെ ആശുപത്രിയില്‍ വച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടിയെ തങ്ങള്‍ക്ക് നോക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നവജാത ശിശുവിനെ അന്ന് ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു.

കേസിൽ പെൺകുട്ടിയാണ് ആൺകുട്ടിയേക്കാൾ മൂത്തത്. അതിനാൽ ഇവൾ ആൺകുട്ടിയെ ഉപയോഗിച്ചതാണോ എന്ന് വ്യക്തമല്ല. അതിനാൽ ആൺകുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുക്കുന്നതിൽ പ്രശ്നമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പോലീസ് അന്ന് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. എന്നാല്‍ 12 വയസ്സുകാരനെതിരെയുള്ള ആ കേസ് നിലനില്‍ക്കുമോ എന്നാണ് ചോദ്യം.












Click it and Unblock the Notifications