Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ 16 കാരിയെ ​ഗർഭിണിയാക്കിയ 12 കാരൻ 'ഫസ്റ്റ് കസിൻ'... പ്രലോഭിപ്പിച്ചത് പെൺകുട്ടിയെന്ന്...

കൊച്ചി: 17 കാരി പ്രസവിച്ചുവെന്ന വാർത്ത കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു പുറത്ത് വന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. ഭർത്താവ് വിദേശത്താണ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

ഔറത്തും നോക്കിയിരുന്നാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും; മുസ്ലീം സ്ത്രീകള്‍ക്ക് പ്രസവനിര്‍ദ്ദേശം നല്‍കുന്ന ഹുദവി കേള്‍ക്കണം

എന്നാൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ കാര്യം ചൈൽഡ് ലൈനിന് മുന്നിലെത്തി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം വെളിപ്പെട്ടത്. പെൺകുട്ടിയെ ​ഗർഭിണിയാക്കിയത് ഒരു 12 കാരൻ ആണെന്ന്!

'മഞ്ജുവിനൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചു'...

മറ്റാരേയോ രക്ഷിക്കാൻ വേണ്ടിയാണോ ഇങ്ങനെ ഒരു ന്യായം എന്ന് സംശയം ഉയർന്നിരുന്നു. ഇതോടെയാണ് ഡിഎൻഎ പരിശോധന നടത്തിയത്. അതോടെ അത് സത്യമാണെന്നും തെളിഞ്ഞു.

ഞെട്ടിപ്പിക്കുന്ന വിവരം അതൊന്നും അല്ല. ​പ്രസവിച്ച പെൺകുട്ടിയുടെ ഫസ്റ്റ് കസിനാണ് ആ 12 കാരൻ. അതിനും അപ്പുറത്തേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.

12 കാരൻ അച്ഛനാകുമോ?

12 കാരൻ അച്ഛനാകുമോ?

12 വയസ്സുള്ള കുട്ടിയ്ക്ക് അച്ഛനാകാൻ പറ്റുമോ എന്നായിരുന്നു പലരും ഉന്നയിച്ച ചോദ്യം. എന്നാൽ ഡിഎൻഎ പരിശോധനാഫലം പുറത്ത് വന്നതോടെ ആ സംശയം മാറിക്കിട്ടി.

അടുത്ത ബന്ധു

അടുത്ത ബന്ധു

പെൺകുട്ടിയുടെ ഫസ്റ്റ് കസിൻ ആണ് ആൺകുട്ടി. രണ്ട് പേരും തമ്മിൽ നാല് വയസ്സിലേറെ പ്രായ വ്യത്യാസമുണ്ട്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു

വീട്ടിൽ വച്ച് തന്നെ

വീട്ടിൽ വച്ച് തന്നെ

പെൺകുട്ടിയുടെ വീട്ടിൽ വച്ച് തന്നെയാണ് എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത് എന്നാണ് സൂചന. പെൺകുട്ടിയുടെ മാതാവ് വീട്ടിൽ ഈ സമയം ഉണ്ടായിരുന്നതായും സംശയമുണ്ട്.

യത്തീംഖാനയിലെ കുട്ടി

യത്തീംഖാനയിലെ കുട്ടി

12 കാരൻ കുട്ടി ആലപ്പുഴയിലെ ഒരു യത്തീംഖാനയിലാണ് താമസിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഒഴിവദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ ആയിരന്നത്രെ കഴിഞ്ഞിരുന്നത്.

പ്രലോഭിപ്പിച്ചത് പെൺകുട്ടിയെന്ന്

പ്രലോഭിപ്പിച്ചത് പെൺകുട്ടിയെന്ന്

തന്നെ പെൺകുട്ടിയാണ് ലൈം​ഗിക ബന്ധത്തിന് പ്രലോഭിപ്പിച്ചത് എന്നാണ് ആൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ബലാത്സം​ഗം ചെയ്തെന്ന് പെൺകുട്ടി

ബലാത്സം​ഗം ചെയ്തെന്ന് പെൺകുട്ടി

ആൺകുട്ടി തന്നെ ബലാത്സം​ഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ എന്താണ് സത്യമെന്ന് ഇപ്പോഴം വ്യക്തമല്ല.

രണ്ട് പേർക്കും എതിരെ കേസ്

രണ്ട് പേർക്കും എതിരെ കേസ്

പെൺകുട്ടിയുടെ പരാതിയിൽ ആൺകുട്ടിയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ലൈം​ഗിക പീഡനത്തിനാണ് കേസ്. തന്നെ പെൺകട്ടി ലൈം​ഗിക ബന്ധത്തിന് പ്രലോഭിപ്പിച്ചു എന്ന പരാതിയിൽ പെൺകട്ടിയ്ക്കെതിരേയം കേസ് എടുത്തിട്ടുണ്ട്.

ആശുപത്രിയിൽ പ്രസവം

ആശുപത്രിയിൽ പ്രസവം

കടുത്ത വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടിയെ നവംബറിൽ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ബാത്ത് റൂമിൽ വച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

പോലീസ് കുഴങ്ങി

പോലീസ് കുഴങ്ങി

കേസിൽ രണ്ട് പേരും പ്രായപൂർത്തിയാകാത്തവരാണ് എന്നതാണ് ഇക്കാര്യത്തിൽ പോലീസിനെ കുഴയ്ക്കുന്ന കാര്യം. എന്തായാലും ഇപ്പോൾ രണ്ട് പേർക്കെതിരേയം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശിക്ഷിക്കപ്പെടുുമോ?

ശിക്ഷിക്കപ്പെടുുമോ?

ഈ കേസിൽ രണ്ട് പേരും ശിക്ഷിക്കപ്പെടാനുളള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ. മനപ്പൂർവ്വമുള്ള ലൈം​ഗിക ചൂഷണം തെളിയിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്.

പ്രായം കുറഞ്ഞ അച്ഛൻ

പ്രായം കുറഞ്ഞ അച്ഛൻ

ഈ സംഭവത്തോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായിരിക്കുകയാണ് 12 വയസ്സുകാരൻ. ഡിഎൻഎ പരിശോധന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+