Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ 17കാരിയെ ഗര്‍ഭിണിയാക്കിയത് 12കാരനല്ല, 14കാരന്‍... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വേറെയും!!

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ഈ ഒരൊറ്റ മാസം. പാലക്കാടും കുണ്ടറയിലും കണ്ണൂരിലും പിഞ്ചുകുട്ടികള്‍ പോലും പീഡനത്തിന് ഇരയായി, പലരും കൊല്ലപ്പെട്ടു.

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!

Read Also: നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.. ഓറൽ സെക്സ് ചെയ്താൽ കാൻസർ മാറുമെന്ന്.. കൊള്ളാലോ വീഡിയോൺ!!

അതിനിടെയാണ് കൊച്ചിയില്‍ 17 കാരി പ്രസവിച്ച പഴയ ഒരു വാര്‍ത്ത വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 12കാരനാണ് പെണ്‍കുട്ടിയുടെ അച്ഛനെന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ അത് അവിടെയും നില്‍ക്കുന്നില്ല. 12കാരനല്ല ശരിക്കും 14കാരനാണത്രെ ആ കുട്ടിയച്ഛന്‍, കാണാം ഞെട്ടിക്കുന്ന വിവരങ്ങള്‍.

സിനിമാക്കഥയല്ല, സത്യം

സിനിമാക്കഥയല്ല, സത്യം

12കാരന് 17കാരിയില്‍ കുട്ടിയുണ്ടാകുക - കൊച്ചിയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടിപ്പോയി. മുമ്പ് ബ്രിട്ടനിലും മറ്റും 15 തികയാത്ത ആണ്‍കുട്ടി അച്ഛനായി എന്ന് കേട്ട് മൂക്കത്ത് വിരല്‍ വെച്ച മലയാളികളാണ്. തൊട്ടുമുന്‍പില്‍ ഇങ്ങനെ ഒരു സംഭവം നടന്നുകണ്ടപ്പോള്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ.

അടുത്ത ബന്ധുക്കള്‍

അടുത്ത ബന്ധുക്കള്‍

17കാരിയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ പറയുന്ന ആണ്‍കുട്ടി. എന്ന് വെച്ചാല്‍ ഫസ്റ്റ് കസിന്‍. ഇരുവര്‍ക്കും അടുത്ത് ഇടപഴകാനും മറ്റും സാഹചര്യങ്ങള്‍ ഇഷ്ടം പോലെ. എന്നാല്‍ കുട്ടികള്‍ ഇങ്ങനെ ഒരു പണിയൊപ്പിക്കുമെന്ന് അച്ഛനമ്മമാരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

പെണ്‍കുട്ടിയുടെ വീട്ടില്‍

പെണ്‍കുട്ടിയുടെ വീട്ടില്‍

അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് തന്നെയാണ് ഇവര്‍ തമ്മില്‍ ലൈംഗികബന്ധം നടന്നത് എന്നാണ് പോലീസ് കരുതുന്നത്. കുട്ടികളുടെ അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയതാകാം എന്നാണ് പോലീസ് കരുതുന്നത്. - എന്നാല്‍ അറിവില്ലായ്മ കൊണ്ട് പറ്റേണ്ട തെറ്റാണോ ഇതെന്ന് മറുചോദ്യം.

ആര്‍ക്കെതിരെ കേസെടുക്കും

ആര്‍ക്കെതിരെ കേസെടുക്കും

സാധാരണ ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുകയും പ്രസവിക്കുകയും ചെയ്താല്‍ ഇതിന് കാരണക്കാരനായ ആള്‍ക്കെതിരെ കേസെടുക്കണം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുക്കേണ്ടത്.

എന്നാല്‍ ഈ കേസില്‍ പറ്റില്ല

എന്നാല്‍ ഈ കേസില്‍ പറ്റില്ല

ഈ കേസില്‍ പെണ്‍കുട്ടി പ്രസവിക്കാന്‍ കാരണക്കാരനായ ആള്‍ക്കെതിരെ കേസെടുക്കുന്നത് എങ്ങനെ എന്നോര്‍ത്ത് കുഴങ്ങിനില്‍ക്കുകയാണ് പോലീസ്. കാരണം മറ്റൊന്നുമല്ല, പെണ്‍കുട്ടിയെക്കാള്‍ തീരെ ചെറുതാണ് ആണ്‍കുട്ടി. അപ്പോള്‍ ആര് ആരെ പീഡിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം പോലും നല്‍കാന്‍ പറ്റില്ല.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

12 വയസ്സുള്ള ആണ്‍കുട്ടിക്ക് അച്ഛനാകാന്‍ കഴിയില്ല എന്ന സാമാന്യബോധം വെച്ച് തന്നെ, ഈ കുട്ടിയെ ആരും സംശയിച്ചതേയില്ല. ഡി എന്‍ എ ടെസ്റ്റ് നടത്തിയപ്പോഴാണ് ഈ കുട്ടി തന്നെയാണ് അച്ഛനെന്ന് വ്യക്തമായത്. എന്നാല്‍ പോലീസ് പറയുന്നത് കുട്ടിക്ക് 12 അല്ല 14 വയസ്സാണ് എന്നാണ്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

17കാരി പ്രസവിച്ച സംഭവത്തിലെ കുട്ടിയച്ഛന് 12 വയസ്സ് എന്ന വാര്‍ത്തകള്‍ തെറ്റാണ് എന്ന് പോലീസ് പറയുന്നു. സത്യത്തില്‍ ആണ്‍കുട്ടിക്ക് 14 വയസ്സാണ്. പെണ്‍കുട്ടിക്ക് 17ഉം - പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

രണ്ടുപേര്‍ക്കെതിരെയും കേസ്

രണ്ടുപേര്‍ക്കെതിരെയും കേസ്

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെയും കുട്ടികളായി മാത്രമേ കരുതാനാകൂ എന്നാണ് പോലീസ് ഭാഷ്യം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും എതിരെ പോലീസ് കേസെടുത്തു. ഇനി കോടതിയാണ് തീരുമാനിക്കേണ്ടത്.

വാര്‍ത്ത വന്നത്

വാര്‍ത്ത വന്നത്

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു 17 കാരി പ്രസവിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെയാണ് കാര്യം ചൈല്‍ഡ് ലൈന്‍ വഴി പുറത്തായത്.

കേസുകള്‍ ഇങ്ങനെ

കേസുകള്‍ ഇങ്ങനെ

രണ്ടുപേരും ശിക്ഷിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് കേസ് എടുത്തത് എന്ന് ചോദിക്കുന്നവരുണ്ട്. ഇതിനുള്ള ഉത്തരം ഇങ്ങനെ - ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത് - ഇത് പ്രകാരമാണ് പോലീസ് ആണ്‍കുട്ടിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

പെണ്‍കുട്ടിക്കെതിരായ കേസ്

പെണ്‍കുട്ടിക്കെതിരായ കേസ്

പെണ്‍കട്ടി ലൈംഗിക ബന്ധത്തിന് പ്രലോഭിപ്പിച്ചു എന്നാണ് കൗണ്‍സിലിങില്‍ ആണ്‍കുട്ടി പറഞ്ഞത്. ഇത് പ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നത്രെ സംഭവം. ഇരുവരും അടുത്ത ബന്ധുക്കളും തൊട്ടടുത്ത വീടുകളില്‍ കഴിയുന്നവരുമാണ്.

സത്യത്തില്‍ കേസെടുക്കേണ്ടത്

സത്യത്തില്‍ കേസെടുക്കേണ്ടത്

പ്രായപൂര്‍ത്തിയാകാത്ത ഈ കുട്ടികള്‍ക്കെതിരെ അല്ല മറിച്ച് ഇവരുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് പോലീസ് കേസെടുക്കേണ്ടത് എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. കുട്ടികളെ എന്തുകൊണ്ട് രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ല എന്നാണ് ഇവരുടെ ചോദ്യം. മാത്രമല്ല, മതവിശ്വാസത്തിനെതിരായത് കൊണ്ട് ഗര്‍ഭം അലസിപ്പിച്ചില്ല എന്നതും പലര്‍ക്കും ദഹിക്കുന്നില്ല.

ആ വയറുവേദനയ്ക്ക് പിന്നില്‍

ആ വയറുവേദനയ്ക്ക് പിന്നില്‍

കടുത്ത വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇത്. ആശുപത്രിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. ഇക്കാര്യം അപ്പോള്‍ തന്നെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+