കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേരെ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ 123 പേര്‍ കഴിയുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏഴു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 56 പുരുഷന്മാരും 43 സ്ത്രീകളും 13 ആണ്‍കുട്ടികളും, 11 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.

കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്.

 heavy-rain-

തിരുവല്ല താലൂക്കില്‍ നാലു ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 44 പുരുഷന്മാരും 34 സ്ത്രീകളും 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 101 പേരും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ രണ്ടു കുടുംബത്തിലെ നാലു പുരുഷന്മാരും, ഒരു സ്ത്രീയും, ഉള്‍പ്പടെ അഞ്ചു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 15 ഉം പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. ഇതുവരെ കോഴഞ്ചേരി, തിരുവല്ല, കോന്നി എന്നീ താലൂക്കുകളിലായി 22 പേരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളില്‍ നാലു വീതവും കോന്നിയില്‍ 14 വീടുകളുമാണ് ഇതുവരെ ഭാഗികമായി തകര്‍ന്നത്. മേയ് 16ന് വൈകിട്ട് നാലിന് ലഭ്യമായ കണക്കു പ്രകാരം പത്തനംതിട്ടയില്‍ 30.6 എംഎമ്മും, കക്കിയില്‍ 63.0 എംഎമ്മും, പമ്പയില്‍ 91.0 എംഎമ്മും കോന്നിയില്‍ 48.4 എംഎമ്മും കുരുടാമണ്ണില്‍ 62.0 എംഎമ്മും മഴ രേഖപ്പെടുത്തി.

English summary
123 people were admitted to Seven relief camps in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X