Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കുതിച്ചുയർന്ന് കൊറോണ കേസുകൾ! ഇന്നും 100ന് മുകളിൽ രോഗികൾ, ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ. ഇന്നും നൂറിന് മുകളിൽ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 127 പേർ പോസിറ്റീവ് ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് നൂറിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെ ഉളള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കൂടിയാണ് ഇത്. ഇന്നലെ 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഇന്ന് 57 പേരാണ് കോവിഡ് മുക്തരായിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച 127 പേരില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങലില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം പകര്‍ന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്ര-15, ദില്ലി- 9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്- 2 കര്‍ണാടക-2 രാജസ്ഥാന്‍-1, മധ്യപ്രദേശ്-1, ഗുജറാത്ത്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ കണക്കുകള്‍.

Recommended Video

cmsvideo
    A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
    covid

    ഇന്ന് കൊല്ലം ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊല്ലത്ത് 24 പേര്‍ക്കും പാലക്കാട് 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് മൂന്ന് വയസ്സുകാരന് ഉള്‍പ്പെടെയാണ് രോഗം. പത്തനംതിട്ട-17, വയനാട്-5, മലപ്പുറം-5, കണ്ണൂര്‍-4, ആലപ്പുഴ-4, കോഴിക്കോട്- 12, എറണാകുളം-3, കോട്ടയം-11, കാസര്‍കോഡ്- 7, തൃശൂര്‍-6, മലപ്പുറം-5, വയനാട്- 5, തിരുവനന്തപുരം-5, ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

    തിരുവനന്തപുരം-2, കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2, കാസര്‍കോട്-2 എന്നിങ്ങനെയാണ് കൊവിഡ് മുക്തി നേടിയവരുടെ കണക്കുകള്‍. 3039 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ ഉളളത് 1450 പേരാണ്. സംസ്ഥാനത്ത് ആകെ 111 ഹോട്‌സ്‌പോട്ടുകള്‍ ആണുളളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2036 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,33,946 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3193 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 37,136 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 35,712 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,78,559 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

    ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ ചിറക്കടവ്, എറണാകുളം ജില്ലയിലെ വെങ്ങോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ 55 (കാലടി ജങ്ഷന്‍), 70 (ആറ്റുകാല്‍, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷന്‍), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍. അതേസമയം പാലക്കാട് ജില്ലയിലെ 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+