കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സമീപിച്ച കമ്പനികളുടെ പട്ടിക തയ്യാറായെന്ന് കൊച്ചി നഗരസഭ. 13 കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളുടെ പട്ടികയിലുള്ളത്. ഇതോടെ താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്. അല്ലാത്തവരെ പുനരധിവസിപ്പിക്കില്ലെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്.

ജമ്മു കശ്മീരിന് പിന്തുണയുമായി പഞ്ചാബിൽ ആയിരങ്ങൾ തെരുവിൽ, മോദിയുടെ കോലം സമരക്കാർ കത്തിച്ചുജമ്മു കശ്മീരിന് പിന്തുണയുമായി പഞ്ചാബിൽ ആയിരങ്ങൾ തെരുവിൽ, മോദിയുടെ കോലം സമരക്കാർ കത്തിച്ചു

നഗര സഭ ഇത് സംബന്ധിച്ച് ഫ്ലാറ്റുകളിൽ നഗരസഭ നോട്ടീസ് പതിച്ചിട്ടുള്ളത്. അതേസമയം ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചതിനെതിരെ പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയാനുള്ള സമയപരിധി ഞായറാഴ്ചയോടെ തന്നെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകാത്തതും പുനരധിവാസവുമാണ് നഗരസഭയ്ക്ക് മുമ്പിലുള്ള വെല്ലുവിളി.

capture-156

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് കമ്പനികളിൽ നിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതോടെ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. 30 കോടി രൂപയാണ് ഫ്ലാറ്റ് പൊളിക്കുന്നതിന് 30 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ കമ്പനിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനാണ് കൊച്ചി നഗരസഭയുടെ നീക്കം. അതേസമയം വിദഗ്ധ സംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കാനുള്ള നീക്കവും നഗരസഭ നടത്തും.

English summary
13 Companies in list to handle Maradu flat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X