Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്!13 പേർക്ക് രോഗമുക്തി!കോട്ടയവും ഇടുക്കിയും റെഡ് സോൺ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.13 പേരുടെ ഫലം നെഗറ്റീവായി.

pin2-1587987839.j

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിനുള്ളവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഒരാൾക്ക് രോഗം വന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 121 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ 20301 പേർ നിരീക്ഷണത്തിലാണ്. 19812 പേർ വീടുകളിലും 489 ആളുകൾ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതൽ ഉള്ളവർ ഇത്തരത്തിലുള്ള മുൻഗണനാ വിഭാഗങ്ങളുടെ 859 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 611 സാമ്പളുകൾ നെഗറ്റീവ് ആണ്. കൊവിഡ് പരിശോധന വ്യാപകമാക്കാാൻ തിരുമാനിച്ചിതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 3056 സാമ്പിൾ പരിശോധനക്കയച്ചു.

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. റെഡ് സോണിലും മാറ്റം വന്നിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ച നാല് ജില്ലകൾ റെഡ് സോണായി തുടരുണം. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. അതൊടൊപ്പം ഇടുക്കയിൽ വണ്ടൻമേട് ഇരട്ടയാർ എന്നീ പഞ്ചായത്തുകളും അയമനം,വെള്ളൂർ അയർകുന്നം, തലയോലപറമ്പ് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടാണ്.
അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇപ്പോൾ കൊവിഡ് ബാധിച്ച ആരും ചികിത്സയിൽ ഇല്ല. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിലാണ് രോഗബാധിതർ ഇല്ലാത്തത്.

ഇന്നലെ തന്നെ കേരളത്തിന്റെ അഭിപ്രായങ്ങൾ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ധരിപ്പിച്ചിരുന്നു, കേന്ദ്ര സർക്കാർ മാനദണ്ഡം അനുസരിച്ച് നേരത്തെ തന്നെ ലോക്ക് ഡൗണിൽ ചില ഇളവുകൾ സംസ്ഥാനം സ്വീകരിച്ചിരുന്നു.ലോക്ക് ഡൗൺ സംബന്ധിച്ച് ശ്രദ്ധാപൂപർവ്വമായ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഭാഗികമായ ലോക്ക് ഡൗൺ മെയ് 15 വരെ തുടരാവുന്നതാണ് കേരളത്തിന്റെ അഭിപ്രായം . അതിന് ശേഷമുള്ള സാഹചപ്യം പരിഗണിച്ച് തുടർ നടപടികൾ കൈക്കൊള്ളാം.

Recommended Video

cmsvideo
    മെയ് മൂന്നിന് ശേഷം ചിലയിടങ്ങളില്‍ ലോക്ഡൗണ്‍ ഇളവ് | Oneindia Malaylam

    ആൾക്കൂട്ടങ്ങൾ പൊതുഗതാഗതം എന്നിവ നിയന്തിച്ചും സാമൂഹിക അകലം പാലിച്ചും ലോക്ക് ഡൗൺ പിൻലവലിക്കുന്നത് പരിഗണിക്കും. അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കും. പിപിഇ കിറ്റുകളുടെ ആവശ്യകത കുതിച്ചുയരുകയാണ്. ടെസ്റ്റിന് വിധേയമാക്കേണ്ടവരുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ട് തന്നെ അതിന്റെ സമാഹരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+