കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്രം നിര്‍മിക്കാന്‍ കേരളത്തില്‍ നിന്ന് 13 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 85 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നടത്തിയ പണപ്പിരിവില്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 13 കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആണ് പണം സ്വീകരിക്കുന്നത്. 45 ദിവസം നീണ്ട ഫണ്ട് പിരിവില്‍ ലഭിച്ചത് 2500 കോടി രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 85 കോടി. ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ നിന്നാണ് കിട്ടിയത് എന്ന് ട്രസ്റ്റ് ഭാരവാഹികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 4 വരെ സ്വീകരിച്ച പണത്തിന്റെ കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിട്ടത്.

r

കിട്ടിയ സംഖ്യ തിട്ടപ്പെടുത്തിവരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ ഏറ്റവും ഒടുവിലെ കണക്കില്‍ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ജനുവരി 15 മുതല്‍ ഫെബ്രുവരി അവസാനം വരെ വീടുകള്‍ കയറി പിരിവ് നടത്തിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള പിരിവ് മാത്രമാണ് നടക്കുന്നത്. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നില്ല. വിദേശത്ത് നിന്ന് കോടികള്‍ എത്തുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്ന് ട്രസ്റ്റ് അറിയിക്കുന്നു.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

400 കോടി രൂപയാണ് പ്രധാന ക്ഷേത്ര നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ഉയര്‍ന്നേക്കാം. അനുബന്ധ നിര്‍മാണങ്ങള്‍ക്ക് 1100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന 3 ഏക്കറോളം ഭൂമി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തിരുന്നു. സമീപത്തെ 67 ഏക്കറും സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഇവിടെ ക്ഷേത്രവും അനുബന്ധ കോംപ്ലക്‌സുകളുമാണ് നിര്‍മിക്കുക. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളുംകോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ വിഎച്ച്പിയുമുണ്ട്. 11 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങളില്‍ എത്തുന്ന വിധത്തിലായിരുന്നു ആസൂത്രണം. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലാണ് പിരിവ് നടത്തുക എന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുതല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിന്റെ മരുമകള്‍ അപര്‍ണ യാദവ് വരെയുള്ളവര്‍ സംഭാവന ചെയ്തിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സംഭാവന വിവാദമാകുകയും ചെയ്തു. കേരളത്തില്‍ പിസി ജോര്‍ജ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരുള്‍പ്പെടെയുള്ളവരുടെ സംഭാവനകള്‍ വിവാദമായി. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് കെഎസ് മസ്താന്റെ സംഭാവനയാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
13 Crore gets from Kerala, 85 Crore from Tamil nadu for Ram Temple Construction in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X