കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാലിസ് കേന്ദ്രം:ഡിവൈഎഫ്‌ഐ കാര്‍ക്ക് മര്‍ദ്ദനം

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: തീരൂരിലെ ജില്ലാ ആശുപത്രിയില്‍ പുതിയതായി തുടങ്ങിയ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട യോഗത്തില്‍ യൂത്ത് ലീഗ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. മഹിള അസോസിയേഷന്‍ തിരൂര്‍ ഏരിയ പ്രസിഡന്റ് അടക്കം 13 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

2013 സെപ്റ്റംബര്‍ 28 നായിരുന്നു തിരൂരിലെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം കേന്ദ്രമന്ത്രി ജയറാം രമേശ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഡയാലിസിസ് യന്ത്രങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി.ഇത് പ്രദേശത്ത് രാഷ്ട്രീയ-സമൂഹികമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.

ഡയാലിസ് കേന്ദ്രത്തിന്റെ തുടര്‍ നടത്തിപ്പിനെക്കുറിച്ചും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി വിളിച്ച സര്‍വ്വ കക്ഷിയോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അധ്യക്ഷ പ്രസംഗം തുടങ്ങുന്നതിന് മുമ്പായി ഡിവൈഎഫ്‌ഐ നേതാവ് ഉയര്‍ത്തിയ ചോദ്യമായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഡയാലിസ് സെന്റര്‍ എന്ന് തുറക്കാനാകും എന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശബ്ദമുര്‍ത്തി രംഗത്ത് വന്നു. വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജനാധിപത്യ മഹിള അസ്സോസിയേഷന്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചും ആക്രമണം തുടങ്ങുകയായിരുന്നു.

എട്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും രണ്ട് യൂത്ത് ലീഗ്/ലീഗ് പ്രവര്‍ത്തകര്‍ക്കും ആണ് പരിക്കേറ്റത്. ജില്ലാ പഞ്ചായത്തിന്റെ നടപടികളിലെ പരാജയമാണ് ഇത്തരത്തില്‍ ഒരു പ്രശനത്തിന് കാരണമെന്ന് ഡയാലിസിസ് യന്ത്രങ്ങള്‍ നല്‍കാന്‍ ചുമതലപ്പെട്ട സ്വകാര്യ ഏജന്‍സി പറയുന്നു. സെപ്റ്റംബര്‍ 28 ന് മുമ്പ് യന്ത്രങ്ങള്‍ എത്തിക്കാനാവില്ലെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നതാണെന്നും ജില്ലാ പഞ്ചായത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മറ്റൊരിടത്ത് നിന്ന് യന്ത്രങ്ങള്‍ താത്കാലികമായി കൊണ്ടുവരികയായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. പുതിയ യന്ത്രങ്ങള്‍ക്കായി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും അവ ഉടന്‍ തന്നെ എത്തിക്കുമെന്നും അവര്‍ അറിയിച്ചു.

English summary
Controversy over the recently inaugurated dialysis centre at the district hospital in Tirur, by Union minister Jayaram Ramesh led to a clash between DYFI and Muslim Youth League (MYL) activists at Tirur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X