കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകർത്തത് 13 ബസുകള്‍; പമ്പ - നിലയ്ക്കല്‍ സര്‍വീസ് നിലച്ചു, പോലീസ് ജീപ്പുകൾക്കും കല്ലേറ്...

Google Oneindia Malayalam News

പത്തനംതിട്ട: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ് നടന്നു. വൻ അക്രമസംഭവങ്ങളാണ് പ്രതിഷേധക്കാർ അഴിച്ചുവിട്ടത്. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് പ്രതിഷേധക്കാർ എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു.

<strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ</strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ

കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പുറമെ പോലീസ് ജീപ്പുകള്‍ക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലില്‍ കല്ലേറിനെത്തുടര്‍ന്ന് പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭവും അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

KSRTC

Recommended Video

cmsvideo
ശബരിമലയില്‍ കനത്ത സുരക്ഷ | Morning News Focus | Oneindia Malayalam

പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിർത്തിവച്ചതോടെ. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഭക്തർ ബുദ്ധിമുട്ടിലായി. ഇലവുങ്കലിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പ്രതിഷേധക്കാർ തകർത്തു. അതേസമയം ശബരിമലയിലെ യുവതീ പ്രവേശനം നിയമ നിര്‍മാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ശബരിമല സംരക്ഷണ സമിതിയും 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.

English summary
13 KSRTC buses damaged on stone pelting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X