കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി!

Google Oneindia Malayalam News

കോഴിക്കോട്: കനത്ത മവയിൽ വെള്ളം കയറി കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം. പതിമൂന്ന് കെഎസ്ആർടിസി ബസുകളാണ് കുടുങ്ങി കിടക്കുന്നത്. ഇരുന്നോളം യാത്രക്കാർ ഇതോടെ പെരുവഴിയിലായി. വയനാട് മുത്തങ്ങ പൊൻകുഴി ഭാഗത്താണ് ബസുകൾ കുടുങ്ങി കിടക്കുന്നത്.

<strong>ഡാമുകൾ തുറന്ന് വിടുന്നതിൽ ആശങ്ക വേണ്ട; വലിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി!</strong>ഡാമുകൾ തുറന്ന് വിടുന്നതിൽ ആശങ്ക വേണ്ട; വലിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി!

തലേദിവസം രാത്രി പെയ്ത മഴയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. വാഹനങ്ങൾ ഗുണ്ടൽപേട്ട് ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. യാത്രക്കാർ കുറച്ച് പേർ മൈസരു ഭാഗത്തേക്ക് തിരിച്ചു പോയി. ബാക്കിയുളളവർ അവിടെ തന്നെ തമ്പടിച്ചിരിക്കുകയാണ്.

പതിമൂന്ന് മണിക്കൂർ

പതിമൂന്ന് മണിക്കൂർ

പതിമൂന്ന് മണിക്കൂറായി പ്രദേശത്ത് കുടുങ്ങി കിടക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. നേരത്തെ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയായിരുന്നു വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം.

വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണം

വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര മേഖലകളിൽ ഡിടിപിസി സഞ്ചാരികൾക്കും കർശന നിന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുത്തിയിൽ വെള്ളിയാഴ്ച മാത്രം 23 പേർ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വയനാട്ടിൽ മാത്രം പതിനായിരത്തിലധികം പേർ ക്യാംപുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്താകെ 315 ദുരിതാശ്വാസ ക്യാംപുകൾളാണ് തുറന്നത്. പ്രളയബാധിത ജില്ലകളിൽ മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാത സുരക്ഷിതമല്ല

പാത സുരക്ഷിതമല്ല


അതേസമയം ട്രാക്കിൽ മരം വീണ്ട് തുടർച്ചയായി മാർഗ തടസ്സങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ദീർഘദൂര ട്രെയിനുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സർവ്വീസ് നടത്തുക. പാസഞ്ചർ ട്രെയിനുകൾ നേരത്തെ തന്നെ റദ്ദാക്കിയിട്ടുണ്ട്. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി.

സൈനീക വിന്യാസം

സൈനീക വിന്യാസം


മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ ആലപ്പുഴ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നിരിക്കുകയണ്. ഇപ്പോൾ നെൽകൃഷിയുള്ള പാടശേഖരങ്ങളോടു ചേർന്നുള്ള വീടുകളിലൊഴികെ വെള്ളം കയറിത്തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറുന്നുണ്ട്. രുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ നിന്ന് 3 കോളം സൈനികരെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ വിന്യസിച്ചു.

315 ദുരിതാശ്വ ക്യാംപുകൾ

315 ദുരിതാശ്വ ക്യാംപുകൾ

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂര്‍ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂര്‍ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം. സഹായിക്കാനുള്ള വോളണ്ടിയര്‍മാര്‍ അധികൃതരുമായി ബന്ധപ്പെട്ട് മുന്നോട്ടുവരണമെന്ന് മുഖ്യമനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

English summary
13 KSRTC buses stranded in Kozhikode-Mysuru National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X