മഹാരാഷ്ട്ര: 13 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗാഡ്‌ചിരോലി ജില്ലയിൽ വെള്ളിയാഴ്ച രാവിലെയോടെ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഗാഡ്‌ചിരോലി ജില്ലയിലെ പയാടി-കോട്ടാമി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഗാവ്ചിരോലി പോലീസിന്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റായ സി -60 കമാൻഡോസ് ആണ് വനമേഖലയിൽ നിരവധി മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയത്. പോലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും പ്രത്യാക്രമണം ആരംഭിച്ചു.

ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ഇവരടക്കം വനത്തിനുള്ളിലേക്ക് മറഞ്ഞ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ഗാഡ്ചിരോലി ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു. രാവിലത്തെ ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോലം നീണ്ടു നിന്നുവെന്നാണ് സൂചന.
ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications