Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 565 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് മാത്രം 13 പ്രദേശങ്ങള്‍, 18 എണ്ണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1700ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് രോഗികള്‍ കൂടുതല്‍. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

k

Recommended Video

cmsvideo
    Germany's TB vaccine trial is success | Oneindia Malayalam

    18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7), കോഴിക്കോട് ജില്ലയിലെ വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), ഇടുക്കി ജില്ലയിലെ മൂന്നാര്‍ (19), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11), എറണാകുളം ജില്ലയിലെ പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (11), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12), കോട്ടയം ജില്ലയിലെ പായിപ്പാട് (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 565 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+