കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക് ആശ്വസിക്കാം; 2020 വരെ 13 ഉല്‍പ്പന്നങ്ങളുടെ വില കൂടില്ല

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: പതിമൂന്ന് ഉല്‍പ്പന്നങ്ങളുടെ വില അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സബ്‌സിഡി നല്‍കി വിതരണം ചെയ്യുന്ന പതിമൂന്ന് ഉല്‍പ്പന്നങ്ങളുടെ വിലയാണ് അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാതിരിക്കുന്നത്.

ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയിലാണ് മാറ്റമുണ്ടാകാത്തത്. സബ്‌സിഡി ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകാകനുള്ള നടപടികളും ഉണ്ടാകും. പൊതു വിപണിയിലെ വില നിയന്ത്രിക്കാന്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങും.

P Thilothaman

ഇടനിലക്കാരെ ഒഴിവാക്കി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ റാങ്കിങ് നടത്തി മാര്‍ച്ച് ഒന്നിന് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ താലൂക്ക് തല റാങ്കിങ് നടത്തിയതില്‍ പോരായ്മകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 2012ലാണ്ാ അവസാനമായി റേഷന്‍ കാര്‍ഡ് പുതുക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള പദ്ധതിയും ആരംഭിക്കും.

English summary
13 products rate will not increase till 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X