കള്ളന്‍റെ ചവിട്ടേറ്റിട്ടും മുത്തശ്ശിയെ മോഷണത്തില്‍ നിന്ന് രക്ഷിച്ച് 13കാരന്‍
പേരാമംഗലം: പട്ടാപ്പകല്‍ മോഷണത്തിനെത്തിയ കള്ളനെ തുരത്തി സ്വന്തം മുത്തശ്ശിയ രക്ഷിച്ച 13കാരന്‍ നാട്ടിലെ ഹീറോയായി. ചൂലിശ്ശേരിയില്‍ വടക്കന്‍ വീട്ടില്‍ ബാബുവിന്റെയും ജാന്‍സിയുടേയും മകനായ ബാബു ആന്റണി (13) ആണ് കള്ളന്റെ ചവിട്ടേറ്റിട്ടും മോഷണ ശ്രമം തടഞ്ഞ് മുത്തശ്ശിയെ രക്ഷിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് കുട്ടിയുടെ അച്ഛന്‍. രണ്ട് ദിവസമായി അസുഖം ബാധിച്ച കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ബോബു ജോലിയ്ക്ക് പോകുമ്പോള്‍ വയോധിയകായ അമ്മ റോസ (87) മാത്രമാണ് വീട്ടിലുണ്ടാവുക. ഇതൊക്കെയറിഞ്ഞെത്തിയ കള്ളനാണ് അവസാനം കുട്ടിയുടെ ഇടികൊണ്ട് ഓടിപ്പോയത്.

കതക് തുറന്ന് കള്ളന്‍ അകത്ത് കയറാന്‍ ശ്രമിച്ചത് കുട്ടി തടഞ്ഞെങ്കിലും കള്ളന്‍ ചവിട്ടി വീഴ്ത്തി. അകത്ത് കടന്ന കള്ളന്റെ വയറില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി. ഒടുവില്‍ മുഖം മറച്ചിരുന്ന തുണി മാറ്റാന്‍ ശ്രമിച്ചതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. മുത്തശ്ശിയെ കള്ളന്‍ ഉപദ്രവിയ്ക്കുമെന്ന് ഭയന്നാണ് താന്‍ കള്ളനെ നേരിട്ടതെന്ന് ബാബു ആന്റണി പറഞ്ഞു. കള്ളന്റെ ചവിട്ടേറ്റ ബാബു ആന്റണിയെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. പരിക്ക് ഗുരുതമല്ല. അവണൂര്‍ ശാന്ത സ്‌കൂളിലെ എട്ടാം കഌസ് വിദ്യാര്‍ഥിയാണ്. പേരാമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications