അടൂരില്‍ 13 കാരനെ അച്ഛന്‍ അതി ക്രൂരമായി കൊലപ്പെടുത്തി
പത്തനം തിട്ട: പതിമൂന്നു വയസ്സുള്ള മകനെ അച്ഛന്‍ ചവിട്ടികൊന്നു. അടൂര്‍ കടമ്പനാട് സ്വദേശി നിഖിലിനെയാണ് അച്ഛന്‍ ചവിട്ടി കൊന്നത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ ക്രൂരമായി വേദനിപ്പിക്കുകയായിരുന്നു.
ചവിട്ടേറ്റ കുട്ടി തല്‍സമയം മരിച്ചു. ആറ് മാസം മുന്‍പാണ് നിഖിലിന്റെ അമ്മ ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ചത്. ഇതേ തുടര്‍ന്ന് നിഖിലും സഹോദരിയും നിലക്കിലിലെ അച്ഛന്റെ വീട്ടിലാണ് താമസം. ഇവിടെ എത്തിയാണ് ഇയാള്ർ കുട്ടിയെ കൊലപ്പെടുത്തിയത്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇയാള്‍ ഇടയ്ക്കിടെ കുട്ടികളെ ദ്രോഹിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ പോലീസിനെ വിവരമറിയിച്ചു.












Click it and Unblock the Notifications