മജക്കാര്‍ ദുരന്തത്തിന് 13 വയസ്; വാഗ്ദാനങ്ങള്‍ കടലാസില്‍
കാസര്‍കോട്: നാടിനെ നടുക്കത്തിലാഴ്ത്തിയ ബോവിക്കാനം മജക്കാറിലെ കക്കോടി ഡാം ദുരന്തത്തിന് ഇന്ന് 13 വയസ്. 2005 ഏപ്രില്‍ 26ന് ഉച്ചക്ക് 2.30മണിയോടെയാണ് കക്കോടി ഡാം നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 10 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞത്.മജക്കാറിലെ ചേതന്‍ (16), മജക്കാറിലെ കുഞ്ഞിരാമന് (45), പാത്തനടുക്കത്തെ പ്രകാശ് (24), മുകേഷ് (16), പാത്തനടുക്കത്തെ അജിത്ത് (22), കരാറുകാരന് ചന്ദ്രശേഖരന് (40), ഡാമിന്റെ സൂപ്പര്‍ വൈസര്‍ ജനാര്ദ്ദനന് (35) തുടങ്ങി 10 പേരാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്.
ഭക്ഷണം കഴിച്ചശേഷം തൊഴിലാളികള്‍ തണലില്‍ വിശ്രമിക്കുമ്പോള്‍ 10 മീറ്റര്‍ ഉയരത്തിലുള്ള വയല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ദുരന്തം നടന്ന് രണ്ടുദിവസത്തിനുശേഷം അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മരണപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ സഹായധനം നല്‍കുകയും ചെയ്തിരുന്നു. ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങള്‍ക്ക് വീടുകളും ഭൂമിയും നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് 13 വര്‍ഷം തികഞ്ഞിട്ടും അതിനുവേണ്ട യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

മരണപ്പെട്ടവരില്‍ അജിത്ത് കാസര്‍കോട് ഗവ. കോളേജില്‍ സുവോളിജിയില് ഒന്നാംറാങ്കോടെ പാസായിരുന്നു. തുടര്‍പഠനത്തിന് പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് അജിത്ത് അണക്കെട്ട് നിര്‍മ്മാണ ജോലിക്കെത്തിയിരുന്നത്. ചേതന്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഫലം കാത്തുനില്ക്കുകയായിരുന്നു. വീട്ടിലെ ദാരിദ്ര്യമാണ് ചേതനെ ഡാം ജോലിക്ക് പ്രേരിപ്പിച്ചിരുന്നത്.
കേരളത്തില്‍ നടന്ന ഇത്രയും വലിയ ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ കാര്യത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോഴത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ഡാം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരങ്ങളും സര്‍ക്കാറില്‍ നിന്നുള്ള ഭൂമിയും വീടും അടക്കമുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications