സോഷ്യല്‍ മീഡിയയില്‍ തരംഗമായ 136 ആങ്ങളമാരും ഒരു പെങ്ങളും
തിരുവനന്തപുരം: പ്രേമം മോഡല്‍ ഓണാഘോഷമാണല്ലോ കേരളത്തിലെ വിവിധ കൊളെജുകളില്‍ നടക്കുന്നത്. കൊളെജുകളിലെല്ലാം കറുത്ത ഷര്‍ട്ടും മുണ്ടും കണ്ണകടയും ധരിച്ച താടിയുള്ള ജോര്‍ജ്ജുമാര്‍...പിന്നെ മുടി മുന്നിലേയ്ക്കിട്ട മലരുമാര്‍, എന്തൊക്കെ കാണണം എന്ന് ചിന്തിച്ച് പോകുന്ന അവസ്ഥയാണ്. എന്നാല്‍ ഇനി ഇതുകൂടി കണ്ടോളൂ. സോഷ്യല്‍ മീഡിയ പിടിച്ചടക്കിയ 136 ആങ്ങളമാരും ഒരു പെങ്ങളും .
നൂറനാട് ശ്രീബുദ്ധ എഞ്ചിനീയറിംഗ് കൊളെജിലെ ഓണാഘോഷത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കൊളെജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് താരങ്ങള്‍. 137 വിദ്യാര്‍ഥികളുള്ള ബാച്ചില്‍ ആകെയുള്ളത് ഒരു പെണ്‍കുട്ടി മാത്രം. ഈ പെണ്‍കുട്ടിയെ മുന്നിലാക്കി പിന്നില്‍ അകമ്പടിയായി പോകുന്ന ആങ്ങളമാരായ 136 ആണ്‍കുട്ടികളുടെ ചിത്രമാണ് വൈറലാകുന്നത്.

ചുവന്ന സാരിയുടുത്ത് തലമുടി മുന്നിലേയ്ക്കിട്ട് മലര്‍ സ്‌റ്റൈലില്‍ നീങ്ങുന്ന പെങ്ങള്‍ ആനപ്പുറത്തും ബുള്ളറ്റിലും പെങ്ങള്‍ക്ക് അകമ്പടിയ പോകുന്ന ജോര്‍ജ്ജ് സ്‌റ്റൈല്‍ ആങ്ങളമാര്‍. ബാച്ചില്‍ താന്‍ ഒറ്റപ്പെണ്‍കുട്ടിയായി പോയല്ലോ എന്ന ബോറടി എന്തായാലും ഈ പെണ്‍കുട്ടിയ്ക്ക് ഇതുവരെ തോന്നിക്കാണില്ല. എന്തായാലും ആങ്ങളമാരും കൊള്ളാം പെങ്ങളും കൊളളാം.












Click it and Unblock the Notifications