Get Updates
Get notified of breaking news, exclusive insights, and must-see stories!

കലുഷിതമായി നിയമസഭ, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: 13-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് കലുഷിതമായ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ നയപ്രഖ്യപനം നടത്തരുതെന്ന് പ്രതിപക്ഷം നേരത്തെ ഗര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.

രാവിലെ 9 മണിക്ക് ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടക്കം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം ആരംഭിച്ചയുടനെതന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നയപ്രഖ്യാപനം നടത്തരുതെന്ന് ആവശ്യപ്പെട്ടു.

governer-kerala

ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതോടെ നിശബ്ദമായി ഇരിക്കണം ഇല്ലെങ്കില്‍ സഭ വിട്ട് പുറത്തുപോകണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഗവര്‍ണര്‍ പി സദാശിവം തന്റെ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു. സഭയ്ക്ക് പുറത്തുപോയ പ്രതിപക്ഷം സഭയുടെ മുന്നില്‍ പ്രതിഷേധം തുടര്‍ന്നു. ഗവര്‍ണറെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ കോഴ സര്‍ക്കാരിനോടൊപ്പം ഇരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ബഹിഷ്‌കരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+