Get Updates
Get notified of breaking news, exclusive insights, and must-see stories!

14 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ . വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

corona

22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ എടവക (വാര്‍ഡ് 3), തരിയോട് (5, 6), മാനന്തവാടി മുന്‍സിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാര്‍ഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂര്‍ (13), ഇടമുളക്കള്‍ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (സബ് വാര്‍ഡ് 12), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 9, 18), ദേവികുളങ്ങര (സബ് വാര്‍ഡ് 16), പാലമേല്‍ (1), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാര്‍ഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കല്‍ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂര്‍ക്കല്‍ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 551 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടിയ നിരക്കിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+