ആശങ്ക ഒഴിയുന്നില്ല; കാസർഗോഡ് 14 പേർക്ക് കൊവിഡ്,12 പേർ എത്തിയത് മഹാരാഷ്ട്രയിൽ നിന്ന്
കാസർഗോഡ്; ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിക്കും 13 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരുമാണ്.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുടെ വിവരങ്ങൾ ഇങ്ങനെ
മെയ് 25 ന് വന്ന 38 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 20 ന് വന്ന 44,45 വയസുകളുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 17 ന് നാട്ടിലെത്തിയ 36 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 26 നെത്തിയ 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മെയ് 23 ന് വന്ന 39 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 19 ന് എത്തിയ 54 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്‌സി കാറില്‍ എത്തിയ 39 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 21 ന് ഒരേ വന്ന 49,46,56 വയസുകളുള്ള മീഞ്ച പഞ്ചായത്ത് സ്വദേശികള്‍, ഇവര്‍ക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് വന്നവർ ഇവർ
മെയ് 18 ന് ഖത്തറില്‍ നിന്ന് വന്ന 36 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ഖത്തറില്‍ നിന്നും വരികയും 28 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകള്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ 10 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച്. മുഴുവൻ പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Recommended Video













Click it and Unblock the Notifications