കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?

Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ 14 പേരെയാണ് പരാമര്‍ശിക്കുന്നത്. എന്‍ഐഎ കോടതില്‍ എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ യഥാര്‍ത്ഥത്തില്‍ കേസില്‍ എത്ര പേരുടെ പങ്കുണ്ടെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 30 കിലോ സ്വര്‍ണമാണ് പിടിച്ചതെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് ഏകദേശം 14.82 കോടി രൂപയോളം വരും ഇതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷമാണ് 14 യാത്രക്കാരില്‍ നിന്നായിട്ടാണ് ഇത് പിടിച്ചെടുത്തതെന്ന് പറയുന്നത്.

1

ഇതോടെ കേസില്‍ മുഖ്യപ്രതികളായി ഇനിയും ആളുകളുണ്ടോ എന്ന് സംശയിക്കപ്പെടുകയാണ്. നേരത്തെ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ മുഖ്യ പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ ഫൈസല്‍ ഫരീദിനെയും പ്രതിയാക്കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 14 പ്രതികളുണ്ടെങ്കില്‍ ഇവരുടെ അറസ്റ്റ് വഴിയേ രേഖപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യം എന്‍ഐഎ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ഇനി 14 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഉണ്ടോ എന്ന സംശയവും ബാക്കിയാണ്. ഇവര്‍ ആരെല്ലാം ആണ് എന്ന സംശയവും ബലപ്പെടുകയാണ്. ഇവര്‍ എവിടെയാണ് ഉള്ളതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
1

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് മണിക്കൂറോളമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിട്ടുണ്ടോ, പ്രതികളുമായുള്ള ബന്ധം, ഗുഢാലോചനയില്‍ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് അദ്ദേഹത്തോട് ചോദിക്കുക.

ഇതിനിടെ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെ കോള്‍ ലിസ്റ്റുംപുറത്തുവന്നിട്ടുണ്ട്. മന്ത്രി ജലീലിനെ അടക്കം സ്വപ്‌ന ബന്ധപ്പെട്ടിരുന്നുവെന്നാണ് രേഖയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം താന്‍ സ്വപ്‌നയുമായി ബന്ധപ്പെട്ടത് ഔദ്യോഗിക കാര്യത്തിനാണെന്ന് ജലീല്‍ പറഞ്ഞു.യുഎഇ കോണ്‍സല്‍ ജനറലാണ് അവരെ എനിക്ക് പരിചയപ്പെടുത്തിയത്. റമദാന്‍ ഭക്ഷകിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരെ വിളിച്ചതെന്നും ജലീല്‍ പറഞ്ഞു. അതേസമയം സമയം സ്വപ്‌ന തന്റെ ഓഫീസില്‍ വന്നിരുന്നുവെന്നും, യുഎഇ ദേശീയ ദിനത്തിന് ക്ഷണിക്കാനാണ് എത്തിയതെന്നും ജലീല്‍ വ്യക്തമാക്കി.

English summary
14 names in gold smuggling case says mha order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X