സംസ്ഥാനത്ത് 14 ഹോട്ട്സ്പോട്ടുകൾ കൂടി: നായരമ്പലത്തെ ഒഴിവാക്കി, 194ലേക്ക് ഉയർന്ന് ഹോട്ട്സ്പോട്ടുകൾ!!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 14 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4, 11, 12, 13), സുല്‍ത്താന്‍ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്‍ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്‍സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്‍ണൂര്‍ (19), തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (6, 7), അന്നമനട (17), കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
സമ്പർക്കത്തിലൂടെ രോഗികൾ ഉയരുന്നു; കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയില്‍ കർശന നിയന്ത്രണം
അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 194 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. കേരളത്തില്‍ ഇന്ന് 416 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന്
രോഗം
സ്ഥിരീകരിച്ചവരില്‍
123
പേര്
വിദേശ
രാജ്യങ്ങളില്‍
നിന്നും
51
പേര്
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
വന്നതാണ്.
204
പേര്‍ക്കും
സമ്പര്‍ക്കത്തിലൂടെയാണ്
രോഗം
ബാധിച്ചത്.
തിരുവനന്തപുരം
ജില്ലയിലെ
122
പേര്‍ക്കും,
മലപ്പുറം
ജില്ലയിലെ
21
പേര്‍ക്കും,
കൊല്ലം,
എറണാകുളം
ജില്ലകളിലെ
15
പേര്‍ക്കും,
കാസര്‍ഗോഡ്
ജില്ലയിലെ
11
പേര്‍ക്കും,
കോഴിക്കോട്
ജില്ലയിലെ
7
പേര്‍ക്കും,
പത്തനംതിട്ട
ജില്ലയിലെ
5
പേര്‍ക്കും,
ആലപ്പുഴ
ജില്ലയിലെ
4
പേര്‍ക്കും,
ഇടുക്കി
ജില്ലയിലെ
2
പേര്‍ക്കും,
കോട്ടയം,
തൃശൂര്‍
ജില്ലകളിലെ
ഒരാള്‍ക്ക്
വീതമാണ്
സമ്പര്‍ക്കത്തിലൂടെ
രോഗം
ബാധിച്ചത്.
ഇതുകൂടാതെ
ആലപ്പുഴ
ജില്ലയിലെ
35
ഇന്‍ഡോ
ടിബറ്റന്‍
ബോര്‍ഡര്‍
പോലീസിനും,
തൃശൂര്‍
ജില്ലയിലെ
2
ബിഎസ്എഫ്
ജവാനും
കണ്ണൂര്‍
ജില്ലയിലെ
ഒരു
സിഐഎസ്എഫ്
ജവാനും
രോഗം
ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 112 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധനഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3099 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3822 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തിട്ടുണ്ട്.