കോടീശ്വരന്മാരുടെ കാര്യത്തില്‍ എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ല
തിരുവനന്തപുരം: തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായാലും 'മുതലാളി' വര്‍ഗ പാര്‍ട്ടിയായാലും കോടിശ്വരന്മാരുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. പതിനാലാം നിയമസഭയില്‍ അറുപത് എംഎല്‍എമാര്‍ കോടീശ്വരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ 34 പേരും യുഡിഎഫുകാരാണ്. എന്നാല്‍ കോടീശ്വരന്മാരില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ കൈയ്യടിക്കിവെച്ചിരിക്കുന്നത്. നിയമസഭയിലെ കോടിശ്വരന്മാരില്‍ ഒന്നാമന്‍ എന്‍സിപിയുടെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ്. 92 കോടി 38 ല്കഷത്തിന്റെ ആസ്തിയാണ് തോമസ് ചാണ്ടിയുടേത്.

രണ്ടാമത് 30 കോടി 42 ലക്ഷത്തിന്റെ ആസ്തിയുമായി ബേപ്പൂരിലെ സിപിഎം എംഎല്‍എ വികെസി മമ്മദ് കോയയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്വത്ത് വിവരങ്ങള്‍ അനുസരിച്ചാണ് സമ്പന്നരെ കണ്ടെത്തിയത്. ഇടതുപക്ഷത്തേക്ക് വന്ന കെബി ഗണേഷ് കുമാറിന് 22 കോടി 22 ലക്ഷത്തിന്റെ സ്വത്തുണ്ട്.
പതിനാലാം നിയമസഭയിലേക്ക് മത്സരിച്ചവരില്‍ ഒരു കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്നത് 202 പേര്‍ക്കാണ്. ഇതില്‍ 60 പേരാണ് വിജയിച്ചത്. മുന്‍മന്ത്രി മഞ്ഞളാംകുഴി അലി 20 കോടി 27 ലക്ഷം, നിലമ്പൂരിലെ സിപിഎം സ്വതന്ത്രനും വ്യവസായിയുമായ പിവി അന്‍വര്‍14 കോടി 39 ലക്ഷം എന്നിങ്ങനെ നീളുന്നു സമ്പന്നര്‍.
സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍. കോടീശ്വരന്മാരുടെ കാര്യത്തില്‍ പ്രതിപക്ഷമാണ് മുന്നിലെങ്കിലും ആസ്തിയുടെ കാര്യത്തില്‍ ഭരണപക്ഷമാണ് സമ്പന്നം. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആണ് സ്ഥാനാര്‍ത്ഥികളുടെയും എംഎല്‍എമാരുടെയും സ്വത്തുവിവരങ്ഹള്‍ ക്രഡീകരിച്ച് പട്ടിക തയ്യാറാക്കിയത്.












Click it and Unblock the Notifications