കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് വീണ്ടും ഡിഫ്തീരിയ മരണം: മരിച്ചത് 14 വയസുകാരന്‍...

  • By Vishnu
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള പ്രചാരണങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനു പിന്നാലെ ഡിഫ്തീരിയ ബാധിച്ച് ഒരു മരണം കൂടി. ഡിഫതീരിയ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുഹമ്മദ് അഫ്‌സാഖാണ്(14) മരിച്ചത്.

രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഹമ്മദിനെ മെഡിക്കല്‍കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഡിഫ്തീരിയ മാത്രമാണോ മരണകാരണമെന്ന് സ്ഥിരീകിരിച്ചിട്ടില്ല. കുട്ടിക്ക് ബുള്‍നെക് എന്ന രോഗമുണ്ടായിരുന്നു. അതിന്റെ ചികിത്സയിലായിരുന്നു കുട്ടിയെന്നും വിവരമുണ്ട്. മെഡിക്കല്‍ സംഘം ഇക്കാര്യം പരിശോധിക്കും.

Diphtheria Malappuram

പ്രതിരോധ കുത്തിവയ്പ്പിനെതിരെ പ്രതിഷേധം നടക്കുന്നതിനാല്‍ മലപ്പുറത്ത് ആരോഗ്യവകുപ്പിന് പ്രശ്‌നത്തില്‍ വേണ്ട ഇടപെടല്‍ നടത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വീണ്ടും മരണം സംഭവിച്ചതോടെ മലപ്പുറത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റ തീരുമാനം.

താനൂര്‍ മുനിസിപ്പാലിറ്റിയിലാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക. പത്ത് ദിവസത്തിനകം മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ സ്‌കൂളുകളിലുമെത്തി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരെ കണ്ടെത്തി മരുന്ന് നല്‍കാനാണ് തീരുമാനം.

താനൂര്‍ സ്വദേശിയായ മുഹമ്മദ് അമീന്‍ നേരത്തെ ഡിഫ്തീരിയ വന്ന് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മരണം സംഭവിച്ചിരുന്നു. എന്തായാലും എതിര്‍പ്പുകളുണ്ടായാലും അദ്യഘട്ടത്തില്‍ താനൂരും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

English summary
A 14 year old boy died from Malappuram, who was admitted to Kozhikode Medical College with symptoms of diphtheria,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X