14കാരിയെ കണ്ടപ്പോള്‍ 27 കാരന്....ഉടന്‍ പരസ്യമായി വിവസ്ത്രയാക്കാന്‍ ശ്രമിച്ചു, ഇവിടെയും ലെഗ്ഗിന്‍സ്?
തിരുവനന്തപുരം: സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിയ്ക്കുന്നതില്‍ ചിലര്‍ക്കുള്ള അസഹിഷ്ണുത ഇപ്പോള്‍ സോഷ്യല്‍മീഡിയ കാര്യമായി 'കൈകാര്യം' ചെയ്യുന്നുണ്ടല്ലോ. എന്നാല്‍ ചിലര്‍ക്ക് സ്ത്രീകള്‍ വസ്ത്രം ധരിയ്ക്കുന്നതേ അത്ര ഇഷ്ടപ്പെടുന്നില്ല. തലസ്ഥാന നഗരിയിലാണ് ഇത്തരത്തില്‍ ഒരു അസഹിഷ്ണുതക്കാരന്‍ 14കാരിയെ പരസ്യമായി വിവസ്ത്രയാക്കാന്‍ ശ്രമിച്ചത്.
കിഴക്കേക്കോട്ടയക്ക് സമീപമാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. സഹോദരിയുമൊന്നിച്ച് റോഡിലൂടെ നടന്നുപോയ പതിനാലുകാരിയായ പെണ്‍കുട്ടിയെയാണ് യുവാവ് പരസ്യമായി വിവസ്ത്രയാക്കാന്‍ ശ്രമിച്ചത്. ചാല കുര്യാത്തി വടക്കേ കോട്ടയില്‍ കണ്ണപ്പന്‍ എന്നു വിളിയ്ക്കുന്ന പ്രതീഷാ(27)ണ് പെണ്‍കുട്ടിയെ പരസ്യമായി വിവസ്ത്രയാക്കാന്‍ ശ്രമിച്ചത്.

ഇയാളെ പൊലീസ് പിടികൂടി. ഫോര്‍ട്ട് പൊലീസാണ് യുവാവിനെ പിടികൂടിയത്. ഫോര്‍ട്ട് സിഐ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ എസ്‌ഐ പി ഷാജിമോന്‍, എഎസ്‌ഐ വിജയകുമാര്‍ , സിപിഒ അരുണ്‍ , ഷാഡോ പൊലീസുകാരയ ഹരിലാല്‍, വിനോദ് സജി, രഞ്ജിത്ത് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത് . ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലസ്ഥാനത്ത് ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുകയും അപമാനിയ്ക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ് .












Click it and Unblock the Notifications