പുഴയില്‍ വീണ സഹോദരിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ച് 14കാരി മരിച്ചു, സംഭവം അടിമാലിയില്‍
അടിമാലി: പുഴയില്‍ വീണ സഹോദരിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ പതിനാലുകാരിയ്ക്ക് ദാരുണ അന്ത്യം. വാളറ കുളമാംകുഴിയില്‍ താമസിയ്ക്കു്‌നന ബാബു-ഫിലോമിന ദമ്പതിമാരുടെ ഇളയ മകള്‍ മീനുമോളാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേവിയാര്‍ പുഴയുടെ ഭാഗമായ വാളയാറിലാണ് അപകടം സംഭവിച്ചത്.
ബാബുവിന് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. മൂവരും ഒരുമിച്ചാണ് പുഴയില്‍ കുളിയ്ക്കാന്‍ എത്തിയത്. ഇതിനിടെ രണ്ടാമത്തെ മകള്‍ ഉണ്ണിമായ വെള്ളത്തില്‍ വീണു. ഉണ്ണിമായയെ രക്ഷിയ്ക്കാന്‍ മീനുമോള്‍ വെള്ളത്തിലേയ്ക്ക് ചാടി. എന്നാല്‍ മൂത്ത സഹോദരി അമലയുടെ കൈ പിടിച്ച് ഉണ്ണിമായ രക്ഷപ്പെട്ടു. അപ്പോഴേയ്ക്കും മീനുമോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരാണ് പെണ്‍കുട്ടിയെ രക്ഷിച്ച് കരയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

അഞ്ചുമാസമായി കുളമാംകുഴിയില്‍ വാടകയ്ക്ക് താമസിയ്ക്കുകയാണ് മീനുമോളുടെ കുടുംബം. തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മീനുമോള്‍.












Click it and Unblock the Notifications