കൊച്ചിയില്‍ 14 കാരിയെ പീഡിപ്പിച്ച സംഭവം: പ്രതികളെ തേടി പൊലീസ് ഉത്തര്‍പ്രദേശിലേക്ക്
കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് ഉത്തര്‍പ്രദേശിലേക്ക്. കേസില്‍ മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. ഇതിനായി കേരള പൊലീസ് ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
കൊച്ചി മഞ്ഞുമലയിലാണ് 14 കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഇതുവരേയും അതിഥി തൊഴിലാളികളായ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മൂന്ന് പേരും. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായിട്ടുള്ളത്. ബാക്കിയുള്ള മൂന്ന് പേര്‍ സംസ്ഥാനം വിടുകയായിരുന്നു.

Recommended Video
പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാരുന്നുവെന്ന് പൊലീസ് പറയുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്.












Click it and Unblock the Notifications