കണ്ണൂരില്‍ 14 കാരി പ്രസവിച്ചു; ഭര്‍ത്താവിന് 15
കണ്ണൂര്‍: കണ്ണൂരിലെ ആദിവാസി കോളനിയില്‍ ഭര്‍ത്താവിന് പ്രായം 15 വയസ്സ് . ഭാര്യക്ക് 14. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. ഓടപ്പുഴയിലെ ഈ കോളനിയില്‍ ഇതുപോലെയുള്ള ഇരുപതോളം ദമ്പതിമാരുണ്ടെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു 14 കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ആഴ്ച പ്രസവിച്ചത്. ഭര്‍ത്താവായ 15 കാരന്‍ ഇപ്പോള്‍ സ്ഥലത്തില്ല. മാസങ്ങള്‍ക്ക് മുമ്പ് ജോലിയന്വേഷിച്ച് പോയതാണ്. എവിടെയാണെന്ന് വീട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ല.

ഇവര്‍ വിവാഹതിരാണോ എന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് മൗനമാണ് മറുപടി. വിവാഹത്തിന് രേഖകള്‍ ഒന്നുമില്ല. ഗോത്രാചാരപ്രകാരമാണ് വിവാഹം നടന്നിട്ടുള്ളതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
അനാരോഗ്യകരമായ സാഹചര്യത്തിലാണ് കോളനിയില്‍ ഇപ്പോള്‍ അമ്മയും കുഞ്ഞും താമസിക്കുന്നത്. ആദിവാസി ക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇതൊന്നും കണ്ടിട്ടില്ലെന്നാണ് വിവരം.
ഒരു ന്യൂസ് പോര്‍ട്ടലില്‍ ചെറിയ വാര്‍ത്തയായാണ് സംഭവം പുറത്ത് വന്നത്. പിന്നീട് മാതൃഭൂമി, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവര്‍ വിഷയം ഏറ്റെടുത്തു. ഇതോടെ സംഭവം വലിയ വിവാദമായി. 14 കാരി വിവാഹിതയും അമ്മയും ആയ സംഭവം അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications