ഇത് എന്ത് ലോകം; പതിനാല് കാരിയെ പീഡിപ്പിച്ചത് അച്ഛനും സഹോദരനും!
കൊച്ചി: പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചത് പിതാവും സഹോദരനും ചേര്‍ന്നെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. മാനസിക നില തകരാറിലായതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. പിതാവിനെയും പ്ലസ്റ്റുക്കാരനായ മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കൊച്ചിയിലെ വൈപ്പിന്‍ കരയിലാണ്. വൈപ്പിന്‍കരയിലെ ഒറ്റമുറിയുള്ള വാടക വീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ കൂടാതെ അമ്മയും മൂത്തമകനും ഈ ഒറ്റമുറിയിലാണ് താമസം. ഇവിടെ വച്ചാണ് പെണ്‍കുട്ടി മൃഗീയ പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ അമ്മ എറണാകുളത്തെ ക്ലീനിങ് ജോലിക്കാരിയാണ്. വെളുപ്പിനെ എഴുന്നേറ്റ് അമ്മ ജോലിക്ക് പോയതിന് ശേഷമാണ് അച്ഛന്റെ പീഡനം. അച്ഛന്റെ പീഡനം കണ്ടാണ് സഹോദരനും ഇതിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. സ്‌കൂളിലേക്ക് പോകുന്ന കുട്ടിക്ക് വീട്ടിലേക്ക് തിരിച്ച് പോകുന്നത് ഇഷ്ടമായിരുന്നില്ല. ക്ലാസിലും കൂട്ടുകാരികള്‍ക്കിടയിലും മൗനിയായി ഇരിക്കുന്നത് കണ്ടാണ് അധ്യാപകര്‍ ശ്രദ്ധിച്ചത്.
പിന്നീട് അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടില്‍ പോലും താമസിക്കാന്‍ സാധികാത്ത കാര്യം തുറന്ന് പറയുകയായിരുന്നു. അഞ്ച് മാസത്തോളമായി പീഡനശ്രമം തുടങ്ങിയിട്ട്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍ വനിത പോലീസ് സംരക്ഷണയില്‍ കഴിയുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications