പരിശീലകരോ പണമോ ഇല്ല; നേട്ടങ്ങളിലേക്ക് നീന്തിക്കയറുകയാണ് പതിനാലുകാരന്
കോഴിക്കോട്: പണത്തിന്റെ പിന്‍ബലമോ പരിശീലകരോയില്ലാതെ വിഷ്ണുവെന്ന പതിനാലുകാരന് നേട്ടങ്ങളിലേക്ക് നീന്തിക്കയറുകയാണ്. പൂനൂര് പുഴയെ പരിശീലന കേന്ദ്രമാക്കി നീന്തി പഠിച്ച ബാലന് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ശ്രദ്ധേയനാകുകയാണ്.
ഇന്ത്യ പാക്കിസ്ഥാന് ക്രിക്കറ്റ് ആവശ്യമുണ്ടോ?; എംഎസ് ധോണി പറയുന്നത്
കൊടുവള്ളി ബസ്സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ പാലക്കുറ്റി കുണ്ടച്ചാലില്‍ കെ.സി.ജയന്റെയും രജിതയുടെയും മകനായ വിഷ്ണു സംസ്ഥാന-ജില്ലാ നീന്തല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കൊടുവള്ളി സബ്ജില്ലാ നീന്തല്‍ മത്സരത്തില്‍ ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണു ജില്ലാതല മത്സരത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും സംസ്ഥാനതലത്തില്‍ കേരളത്തിലെ മികച്ച സ്പോര്‍ട്സ് സ്കൂളുകളിലെ നീന്തല്‍ താരങ്ങളോട് മത്സരിച്ച് മികച്ച പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു.
തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ജയന് മകന് മികച്ച പരിശീലനം ലഭ്യമാക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രോത്സാഹനവും മികച്ച പരിശീലനവും ലഭിച്ചാല്‍ ദേശീയ തലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിഷ്ണുവും കുടുംബവും.
നീന്തലിനു പുറമെ മികച്ച ഫുട്ബോള്‍ താരം കൂടിയാണ് വിഷ്ണു. കൊടുവള്ളി ബ്ലോക്ക് പൈക്ക ഫുട്ബോള്‍ മത്സരത്തില്‍ കൊടുവള്ളി നഗരസഭാ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സഞ്ച് ജൂനിയര്‍ ടീമിന്റെയും ഗോള്‍കീപ്പറാണ്. ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബിലൂടെയാണ് ഫുട്ബോള്‍ പരിശീലിക്കുന്നത്.(കെ.സി.ജയന് - ഫോണ്‍: 9946218383 )
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications