കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇന്നലെ 138 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 60 പേർക്കാണ് രോഗമുക്തി. വിദേശത്ത് നിന്ന് വന്ന 71 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും സമ്പർക്കത്തിലൂടെ 9 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ആരോഗ്യപ്രവർത്തർകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട- 27, പാലക്കാട് 27, ആലപ്പുഴ- 19, കണ്ണൂർ- 6, തൃശ്ശൂർ- 14, കോട്ടയം- 8, കോഴിക്കോട്-6, വയനാട്- 2, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനയാണ് ജില്ല തിരിച്ചുള്ള രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക് .
ഇത് വരെ 3451 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ 1620 പേര്. 150196 പേര് നിരീക്ഷണത്തില്‍, 2206 പേര് ആശുപത്രിയില്‍. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് വരെ 144649 സാമ്പിളുള്‍ പരിശോധനക്ക് അയച്ചു. ഇത് വരെ സെന്റിനന്റല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 39518 സാമ്പിളുകള്‍ ശേഖരിച്ചു. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 111 ആണ്. 100-ല്‍ കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ ഉള്ള ജില്ലകൾ മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശൂർ 111, കോഴിക്കോട് 107. കാസർഗോഡ് 102.
മേയ് 4നു ശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര് മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ജൂണ്‍15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താല്‍ ആകെ രോഗികളില്‍ 95%പേരും പുറത്ത് നിന്ന് വന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തില്‍ 4 പേര് ഉള്‍പ്പടെ 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട്, കാസർഗോഡ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ഇല്ല.
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തും ഉണ്ടാവുന്നുണ്ട്. വിദഗ്ധര്‍ പറയുന്നത് അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ്. ഇതിന്റെ കാര്യത്തില്‍ ലോകത്ത് എല്ലായിടത്തും 60%ത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവും അപ്രത്യക്ഷമോ ആണ്. 20% കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയില്‍ കാണുന്നുണ്ട്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് 20 %ആളുകളിലാണ്. അതില്‍ 5%പേരിലാണ് ഐസിയുവില്‍ അഡിമ്റിറ് ചെയ്യുന്നത്. ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാതിരിക്കുന്നവരില് പകര്‍ച്ചക്കുള്ള സാധ്യത കുറവാണ് എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.