കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന് കൊവിഡ് നിരക്ക്; 1420 പേര്‍ക്ക് രോഗബാധ; 1715 പേര്‍ക്ക് കൊവിഡ് മുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടിയ കൊവിഡ് 19 രോഗ ബാധ നിരക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആശ്വസിക്കാവുന്ന കാര്യം കൊവിഡ് മുക്തി നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് 1715 പേര്‍ക്കാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്.
നാല് പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്. കാസര്‍ഗോഡ് ഉപ്പള സ്വദേശി 41 വിനോദ് കുമാര്‍, കോഴിക്കോട് വെള്ളി കുളങ്ങരയില്‍ 63 സുലൈഹ, കൊല്ലം കിളിക്കൊല്ലൂരിലെ 60 ചെല്ലപ്പന്‍ ആലപ്പുഴയില്‍ 84 പുരുഷോത്തനമന്‍ എന്നിവരാണ് മരണപ്പെട്ടത്.

Recommended Video
സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1216 പേര്‍ക്കാണ്. 92 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്നവരില്‍ 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27724 പേരിലാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്ന് 485 പേര്‍ക്കാണ് കൊവിഡ്. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ഇന്ന് 770 പേരുടെ കൊവിഡ് ഫലം നെഗറ്റീവാണ്.
കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍ഗോഡ് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.












Click it and Unblock the Notifications